Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസു​ഗ​താ​ഞ്ജ​ലി...

സു​ഗ​താ​ഞ്ജ​ലി കാ​വ്യാ​ലാ​പ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
സു​ഗ​താ​ഞ്ജ​ലി കാ​വ്യാ​ലാ​പ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഏ​ലി​യാ​സ് എ​ൻ. സി​ജി, ഫാ​ത്തി​മ ഹു​ദാ, ജോ​സി​ൻ ജോ​യി​മോ​ൻ, അ​യ​ന, സി​യോ​ന മ​റി​യം,

അ​സ്സ ഫാ​ത്തി​മ, രു​ദ്ര​പ്ര​സാ​ദ്

ഫു​ജൈ​റ: ക​വ​യി​ത്രി സു​ഗ​ത​കു​മാ​രി​യു​ടെ അ​നു​സ്മ​ര​ണാ​ർ​ഥം മ​ല​യാ​ളം മി​ഷ​ൻ ന​ട​ത്തു​ന്ന ആ​ഗോ​ള കാ​വ്യാ​ലാ​പ​ന മ​ത്സ​ര​ത്തി​ലേ​ക്ക് ഫു​ജൈ​റ ചാ​പ്റ്റ​റി​ൽ നി​ന്ന് മ​ത്സ​രാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച ‘സു​ഗ​താ​ഞ്ജ​ലി ’കാ​വ്യാ​ലാ​പ​ന മ​ത്സ​രം പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​നും റേ​ഡി​യോ മ​ല​യാ​ളം പ്രോ​ജ​ക്ട് ഹെ​ഡു​മാ​യ ജേ​ക്ക​ബ് എ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ ഡോ. ​പു​ത്തൂ​ർ റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ യു.​എ.​ഇ കോ​ഓ​ഡി​നേ​റ്റ​ർ കെ.​എ​ൽ. ഗോ​പി ആ​ശം​സ നേ​ർ​ന്നു. സൈ​മ​ൻ സാ​മു​വേ​ൽ സ്വാ​ഗ​ത​വും ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ഷൈ​ജു രാ​ജ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ചാ​പ്റ്റ​ർ കോ​ഓ​ഡി​നേ​റ്റ​ർ രാ​ജ​ശേ​ഖ​ര​ൻ വ​ല്ല​ത്ത് മ​ല​യാ​ളം മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ നി​ന്ന് ഫാ​ത്തി​മ ഹു​ദാ, സി​യോ​ന മ​റി​യം ഷൈ​ജു, അ​സ്സ ഫാ​ത്തി​മ എ​ന്നി​വ​രും ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ നി​ന്ന് ഏ​ലി​യാ​സ് എ​ൻ. സി​ജി, അ​യ​ന മ​നോ​ജ്‌, രു​ദ്ര പ്ര​സാ​ദ് എ​ന്നി​വ​രും സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ നി​ന്ന് ജോ​സി​ൻ ജോ​യി​മോ​നും വി​ജ​യി​ക​ളാ​യി.

എ​ഴു​ത്തു​കാ​രാ​യ ഡോ. ​ബി​ജു ബാ​ല​കൃ​ഷ്ണ​നും ഷി​ബി നി​ലാ​മു​റ്റ​വും മ​ത്സ​രം അ​വ​ലോ​ക​നം ന​ട​ത്തി. ചാ​പ്റ്റ​ർ ക​ൺ​വീ​ന​ർ സ​വി​ത കെ. ​നാ​യ​ർ, ന​മി​ത പ്ര​മോ​ദ് എ​ന്നി​വ​ർ മ​ത്സ​രം നി​യ​ന്ത്രി​ച്ചു. ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ്​ വി​ത്സ​ൺ പ​ട്ടാ​ഴി, ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി സ​റീ​ന ഒ.​വി, ജോ​യ​ന്‍റ്​ ക​ൺ​വീ​ന​ർ മെ​ഹ​ർ​ബാ​ൻ ബ​ദ​റു​ദ്ദീ​ൻ, അ​ക്കാ​ദ​മി​ക് ചെ​യ​ർ​മാ​ൻ ഡോ. ​ജോ​ബി ജോ​ർ​ജ്, ചാ​പ്റ്റ​ർ മു​ൻ ഭാ​ര​വാ​ഹി​ക​ളാ​യ സ​ജ്ജീ​വ് മേ​നോ​ൻ, സ​ന്തോ​ഷ് ഓ​മ​ല്ലൂ​ർ, ചാ​പ്റ്റ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ജി​ത രാ​ധാ​കൃ​ഷ്ണ​ൻ, ബി​നോ​യ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poetry competition
News Summary - Organized Sugathanjali poetry competition
Next Story