‘വര’ വർക്ഷോപ് സംഘടിപ്പിച്ചു
text_fieldsദുബൈ: കേരളത്തിൽ നിന്നുള്ള ഗ്രാഫിക് ഡിസൈനർമാരുടെ യു.എ.ഇയിലെ കൂട്ടായ്മയായ ‘വര’യുടെ ആഭിമുഖ്യത്തിൽ വര നെക്സ്റ്റ് ലെവൽ വർക്ഷോപ് സംഘടിപ്പിച്ചു.
ബ്രാൻഡിങ്ങിന്റെയും ഡിസൈനിങ്ങിന്റെയും പുതിയ രീതികളെക്കുറിച്ച് ബ്രാൻഡിങ് സ്പെഷലിസ്റ്റ് അഹമ്മദ് മാഷാലും പ്രീ പ്രസ് ആൻഡ് പാക്കേജിങ്ങിനെ കുറിച്ച് മുഹമ്മദ് ഷെരീഫും നെക്സ്റ്റ് ലെവൽ ടോക്കിൽ ജോബി ജോയ് ജോർജ്, ജിയോ ജോൺ മുള്ളൂരും സംസാരിച്ചു.
തുടർന്ന് ആർടെക്സ് 2024, വരയോണം 2024 എന്നിവയുടെ പോസ്റ്റർ പ്രകാശനം ക്രിയേറ്റിവ് ഡയറക്ടർ ടോണിറ്റ് തോമസ്, ആർ.ജെ. സിന്ധു, കാലിഗ്രാഫർ ഖലീലുള്ള ചെമ്മനാട്, റിയാസ് കിൽട്ടൻ എന്നിവരുടെ സാന്നിധ്യത്തിൽ നിർവഹിച്ചു. വർക്ക്ഷോപ്പിന് എഴുപതോളം ഡിസൈനർമാർ പങ്കെടുത്തു.
വര യു.എ.ഇയുടെ ചെയർമാൻ സജീർ ഗ്രീൻ ഡോട്ട്, കൺവീനർ അൻസാർ മുഹമ്മദ്, ജയേഷ്, വിദ്യ, റിയാസ്, ഉനൈസ്, റിയാസ് മല്ലു, നാസർ, അനസ് റംസാൻ, നൗഫൽ പെരിന്തൽമണ്ണ, യാസ്ക്ക് ഹസ്സൻ, മുബഷിർ, ഷാഫ്നാസ്, അനുഷ, ശരീഫ്, നൗഫൽ നാക്, ഫിറോസ്, ഗോഡ് വിൻ, ഷംനാഫ്, ഷമീം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.