ഓർക്ല ഇന്ത്യയുടെ സമ്പൂർണ സബ്സിഡിയറി ദുബൈയില്‍ ആരംഭിച്ചു
text_fieldsദുബൈ: മിഡിലീസ്റ്റ് മേഖലയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഓർക്ല ഇന്ത്യയുടെ സമ്പൂർണ സബ്സിഡിയറിയായ ഓർക്ല ഐ.എം.ഇ.എ (ഇന്ത്യ, മിഡിലീസ്റ്റ്, ആഫ്രിക്ക) ദുബൈയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
മേഖലയിലെ ഉപഭോക്താക്കള്‍ക്ക് തനതായ ഇന്ത്യന്‍ വിഭവങ്ങളും, ഇന്ത്യയില്‍നിന്നും പ്രചോദിതമായ ഭക്ഷണവിഭവങ്ങളുടെ ലഭ്യതക്കും വിതരണത്തിനുമുള്ള പുതിയ സംരംഭത്തിന്റെ ആസ്ഥാനം ദുബൈയായിരിക്കും.
തനതായ ഇന്ത്യന്‍ ഭക്ഷ്യവിഭവങ്ങൾ നൽകുന്നതിൽ സാന്നിധ്യമറിയിച്ച എം.ടി.ആര്, ഈസ്റ്റേണ്‍ എന്നിവയുടെ ശക്തമായ പാരമ്പര്യവും അസാധാരണമായ ബ്രാന്‍ഡ് സ്വാധീനവുമാണ് ഓർക്ല ഐ.എം.ഇ.എയുടെ ശക്തിയായി കണക്കാക്കുന്നത്. ഓർക്ല ഇന്ത്യയെ എം.ടി.ആര്, ഈസ്റ്റേണ്‍, ഇന്റര്‍നാഷനല്‍ ബിസിനസ് എന്നിങ്ങനെ മൂന്നു ബിസിനസ് യൂനിറ്റുകളായി സമീപകാലത്ത് പുനഃസംഘടിപ്പിച്ചതിന്റെ തുടർച്ചയായാണ് പുതിയ പ്രഖ്യാപനം.മിഡിലീസ്റ്റില്‍ 15 ശതമാനം വളര്‍ച്ചയോടെ ഓർക്ല ഇന്ത്യ മേഖലയില്‍ അസാധാരണമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ അന്താരാഷ്ട്ര ബിസിനസിന്റെ 70 ശതമാനവും മേഖലയുടെ സംഭാവനയാണ്.
കമ്പനിയുടെ വളര്‍ച്ച കൂടുതല്‍ ത്വരിതപ്പെടുത്തുന്നതിനായി റീട്ടെയില്‍ ശൃംഖല 20,000 കടകളിലായി പുതിയ സംരംഭം വ്യാപിപ്പിക്കും.
മിഡിലീസ്റ്റിനോടുള്ള തങ്ങളുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നതാണ് ഓർക്ല ഐ.എം.ഇ.എയെന്ന് ഓർക്ല ഇന്ത്യ ഇന്റര്‍നാഷനല്‍ ബിസിനസ് സി.ഇ.ഒ അശ്വിന് സുബ്രമണ്യം പറഞ്ഞു. ഈസ്റ്റേണ്‍ അറബി സുഗന്ധവ്യജ്ഞനങ്ങൾ കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ വിൽപനയില് 10 മടങ്ങ് വർധന രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.