‘ഓർമ’ അൽഖൂസ് മേഖല വാർഷിക സമ്മേളനം
text_fieldsദുബൈ: ഓർമ അൽഖൂസ് മേഖലയുടെ വാർഷിക സമ്മേളനം അവീറിലെ കൊച്ചു കൃഷ്ണൻ നഗറിൽ നിലമ്പൂർ എം.എൽ.എ പി.വി. അൻവർ ഉദ്ഘാടനം ചെയ്തു.
സോഷ്യൽ മീഡിയയിൽ നടക്കുന്ന അധാർമികതക്കും കള്ളപ്രചാരണങ്ങൾക്കും വ്യക്തിഹത്യകൾക്കും എതിരെ പോരാടാൻ അദ്ദേഹം ആഹ്വാനം ചെയ്തു. പ്രവാസി ക്ഷേമനിധി ഡയറക്ടർ ബോർഡ് അംഗം എൻ.കെ. കുഞ്ഞഹമ്മദ്, അനിത ശ്രീകുമാർ, ഓർമ ജനറൽ സെക്രട്ടറി അനീഷ് മണ്ണാർക്കാട്, മലയാളം മിഷൻ ദുബൈ ചാപ്റ്റർ ചെയർമാൻ ദിലീപ് സി.എൻ.എൻ എന്നിവർ സംസാരിച്ചു. 160 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. മേഖല സെക്രട്ടറി മനോജ് പ്രവർത്തന റിപ്പോർട്ടും ജനറൽ സെക്രട്ടറി അനീഷ് മണ്ണാർക്കാട് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. മേഖല പ്രസിഡന്റ് ബിജുമോൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ നവാസ് കുട്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു.
മേഖല കലാകാരൻ സന്തോഷ് വരച്ച പി.വി. അൻവറിന്റെ കോഫി പെയിന്റിങ് ചടങ്ങിൽ കൈമാറി. ‘ഓർമ’യുടെ ദീർഘകാല പ്രവർത്തകനായ പി.കെ. ഷാജിക്കുള്ള യാത്രയയപ്പും നടന്നു. പുതിയ ഭാരവാഹികളായി ശിഹാബ് പെരിങ്ങോട് (സെക്ര.), നവാസ് കുട്ടി (പ്രസി.), കെ.എം. അഭിലാഷ് (ജോ. സെക്ര.), കുഞ്ഞികൃഷ്ണൻ (വൈസ് പ്രസി.), സുഭാഷ് പൊന്നാനി (ട്രഷ.), രാജേഷ് അയ്യൻ (ജോ. ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു. സഫർ, ജയപ്രകാശ്, അഷറഫ്, നാരായണൻ വെളിയങ്കോട്, മല്ലൂക്കർ തുടങ്ങിയവർ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.