ഓർമ അൽഖൂസ് മേഖല മൂന്നാം വാർഷികം
text_fieldsഓർമ അൽഖൂസ് മേഖലയുടെ മൂന്നാം വാർഷിക സമ്മേളനം എൻ.കെ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ഓർമ അൽഖൂസ് മേഖലയുടെ മൂന്നാം വാർഷിക സമ്മേളനം ഡി.ഐ.പിയിലെ സുരേന്ദ്രൻ നഗറിൽ പ്രവാസി ക്ഷേമനിധി ഡയറക്ടർ ബോർഡ് അംഗം എൻ.കെ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരിയും പ്രഭാഷകയുമായ ജിൽന ജന്നത്ത് സാംസ്കാരിക പ്രഭാഷണം നടത്തി. ഓർമ പ്രസിഡന്റ് ഷിജു ബഷീർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
170 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. മേഖല സെക്രട്ടറി ശിഹാബ് പ്രവർത്തന റിപ്പോർട്ടും ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. മേഖല പ്രസിഡന്റ് നവാസ് നേതൃത്വം നൽകിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ അഭിലാഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. 14 പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടു.
ഓർമയുടെ ദീർഘകാല പ്രവർത്തകനായ മധു സി.കെക്ക് യാത്രയയപ്പും സമ്മേളനത്തിന്റെ ഭാഗമായി നടന്നു. പുതിയ ഭാരവാഹികളായി നവാസ് കുട്ടി (സെക്രട്ടറി), സുഭാഷ് പൊന്നാനി (പ്രസിഡന്റ്), രാജേഷ് എം (ജോ.സെക്രട്ടറി), ബബിത വൈസ് (പ്രസിഡന്റ്), അഭിലാഷ് (ട്രഷറർ), ഷോൺ ജോസഫ് (ജോയന്റ് ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. പുതിയ കമ്മിറ്റിക്ക് അഭിവാദ്യമർപ്പിച്ച് റഷിദ്, സജീവൻ, അനീഷ്, ജയപ്രകാശ്, അഷറഫ്, ബിജു വാസുദേവൻ, അജയഘോഷ്, അംബുജം, ജിജിത, ശിഹാബ്, മനോജ്, തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിൽ ഓർമ മേഖല കലാകാരന്മാരും കലാകാരികളും കവിതകളും പാട്ടുകളും അവതരിപ്പിച്ചു. മേഖല സെക്രട്ടറി നവാസ് നന്ദി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.