ഓർമ ബാലവേദി കൺവെൻഷനും വാനനിരീക്ഷണ ക്യാമ്പും
text_fieldsദുബൈ: ഓർമ ബാലവേദിയുടെ ആഭിമുഖ്യത്തിൽ നവംബർ ഒമ്പതിന് ‘നക്ഷത്രക്കൂട്ടം’ എന്ന പേരിൽ ബാലവേദി കൺവെൻഷനും വാനനിരീക്ഷണ ക്യാമ്പും സംഘടിപ്പിച്ചു. വൈകീട്ട് നാലിന് ദേര വില്ലയിൽ ആരംഭിച്ച കൺവെൻഷൻ നാടക സംവിധായകനും സാംസ്കാരിക പ്രവർത്തകനുമായ സേതു കണ്ടനകം ഉദ്ഘാടനം ചെയ്തു.
ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ ആശംസകൾ അർപ്പിച്ചു. ബാലവേദി ജോയന്റ് കൺവീനർമാരായ ശ്രീലാൽ സ്വാഗതം പറഞ്ഞ കൺവെൻഷനിൽ ബാലവേദി കൺവീനർ ലിജിന കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജോയന്റ് കൺവീനർ മിനി ബാബു നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികളായി ആഗ്നേയ സുഭാഷ് (സെക്രട്ടറി), ഇഷാൻ അനീസ് (പ്രസിഡന്റ്), അർജുൻ ഓമനക്കുട്ടൻ (വൈസ് പ്രസിഡന്റ്), ശ്രീഹരി അംബുജാക്ഷൻ (ജോയന്റ് സെക്രട്ടറി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. മുൻ സെക്രട്ടറി സായന്ത് സന്തോഷ് പാനൽ അവതരിപ്പിച്ചു. തുടർന്ന്, പ്രശസ്ത ആസ്ട്രോ ഫോട്ടോഗ്രാഫറും ആസ്ട്രോണമറുമായ ശരത് പ്രഭവ് കുട്ടികൾക്ക് വാനനിരീക്ഷണ ക്ലാസെടുക്കുകയും തുടർന്ന് അൽഖുദ്രയിൽ വാനനിരീക്ഷണ ക്യാമ്പ് നടത്തുകയും ചെയ്തു.
80ഓളം കുട്ടികൾ ഈ വാന നിരീക്ഷണത്തിൽ പങ്കെടുത്തു. ശരത് പ്രഭവ് തന്റെ അറിവുകളും അനുഭവങ്ങളും കുട്ടികളുമായി പങ്കുവെച്ചു. ആകാശത്ത് നക്ഷത്രങ്ങളും ഗ്രഹങ്ങളും നിരീക്ഷിച്ച് ആസ്പിക്സ്, ടെലിസ്കോപ് എന്നിവയുടെ ഉപയോഗത്തെക്കുറിച്ച് അവരെ പഠിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.