ഓർമ ഇ.എം.എസ്, എ.കെ.ജി അനുസ്മരണം
text_fieldsഓർമ ഇ.എം.എസ്, എ.കെ.ജി അനുസ്മരണത്തിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് സംസാരിക്കുന്നു
ദുബൈ: ഓവർസീസ് മലയാളി അസോസിയേഷൻ (ഓർമ) ഇ.എം.എസ്-എ.കെ.ജി അനുസ്മരണം സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് അനുസ്മരണ പ്രഭാഷണം നടത്തി.
ആധുനിക കേരളം പടുത്തുയർത്താൻ നിധാനമായത് മൺമറഞ്ഞുപോയ നേതാക്കളുടെ ദീർഘവീക്ഷണം കൊണ്ടാണെന്നും അങ്ങനെയാണ് ഇന്ത്യക്കും ലോകത്തിനുതന്നെയും മാതൃകയായി മാറാൻ ഒരു കൊച്ചു സംസ്ഥാനത്തിന് കഴിഞ്ഞത് എന്നും വി.കെ. സനോജ് അഭിപ്രായപ്പെട്ടു. നവകേരള സൃഷ്ടിക്കായുള്ള പ്രയാണമാണ് കേരളത്തിൽ എൽ.ഡി.എഫ് സർക്കാർ നടത്തുന്നത്. അതിന് തുടർച്ച ഉണ്ടാവണം.
ലഹരി മാഫിയക്കെതിരെ ശക്തമായ പോരാട്ടം ഡി.വൈ.എഫ്.ഐ നടത്തുമെന്നും വി.കെ. സനോജ് പറഞ്ഞു. ഓർമ മുൻ ജനറൽ സെക്രട്ടറി കെ.വി. സജീവൻ യോഗത്തെ അഭിസംബോധന ചെയ്തു. വൈസ് പ്രസിഡന്റ് നൗഫൽ പട്ടാമ്പി അധ്യക്ഷത വഹിച്ച പരിപാടിക്ക് ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ സ്വാഗതവും സെക്രട്ടറി ജിജിത നന്ദിയും രേഖപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.