ഓർമ പിങ്ക് ഒക്ടോബർ ദിനാചരണവും വനിതസംഗമവും
text_fieldsദുബൈ: സ്ത്രീസമരങ്ങളുടെ ലോകചരിത്രത്തിനൊപ്പംതന്നെ ആരംഭിച്ച കേരളത്തിലെ വനിത മുന്നേറ്റത്തിന്റെ കരുത്തുറ്റ തുടർച്ചയാണ് ‘ഓർമ’ വനിതവേദിയെന്ന് എഴുത്തുകാരിയും മാധ്യമ, സാമൂഹികപ്രവർത്തകയുമായ സോണിയ ഷിനോയ്. ഓർമ വനിതവേദിയുടെ പുതിയ പ്രവർത്തന വർഷത്തെ ആദ്യ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പിങ്ക് ഒക്ടോബർ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതസംഗമത്തിൽ ഓർമ വനിതവേദി കൺവീനർ കാവ്യ സനത് അധ്യക്ഷത വഹിച്ചു.
‘കരുത്തുള്ള സ്ത്രീ - വെല്ലുവിളികളും നേട്ടങ്ങളും’ വിഷയത്തിൽ സ്മിത സുകുമാരൻ സംസാരിച്ചു. ഓർമ കുടുംബാംഗങ്ങളായ ഡോ. ഫാസ്ല നൗഫൽ ‘വർക്ക് ലൈഫ് ബാലൻസ്’ എന്ന വിഷയത്തിലും ലത ഓമനക്കുട്ടൻ ‘കാൻസർ ബോധവത്കരണം’ എന്നി വിഷയത്തിലും സംസാരിച്ചു. ഷീബ ബൈജു അർബുദത്തെ തോൽപിച്ച അനുഭവങ്ങൾ പങ്കുവെച്ചു.
ജമാലുദ്ദീൻ സ്മാരക ഫുട്ബാൾ ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച വനിതവേദി അംഗങ്ങളായ കൃപ, ശ്രുതി, നസീമ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ഓർമ സെൻട്രൽ കമ്മിറ്റി വനിത അംഗങ്ങളായ അശ്വതി പുത്തൂർ, അഡ്വ. അപർണ സുബ്രഹ്മണ്യൻ, അഡ്വ. ഗിരിജ എന്നിവർ സംബന്ധിച്ചു.
ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, സെക്രട്ടറി ജിജിത അനിൽകുമാർ, അനിത ശ്രീകുമാർ എന്നിവർ ആശംസകൾ നേർന്നു. ജോ. കൺവീനർമാരായ ജിസ്മി സുനോജ് സ്വാഗതവും ഷീന ദേവദാസ് നന്ദിയും പറഞ്ഞു. തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.