Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഊദ്​ മേത്ത മോഡൽ ബസ്​...

ഊദ്​ മേത്ത മോഡൽ ബസ്​ സ്​റ്റേഷൻ തുറന്നു

text_fields
bookmark_border
ഊദ്​ മേത്ത മോഡൽ ബസ്​ സ്​റ്റേഷൻ തുറന്നു
cancel
camera_alt

ഊ​ദ്​ മേ​ത്ത മോ​ഡ​ൽ ബ​സ്​ സ്​​റ്റേ​ഷ​ൻ 

ദു​ബൈ: ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ റോ​ഡ്​ ഗ​താ​ഗ​ത വ​കു​പ്പി​െൻറ പു​തി​യ മോ​ഡ​ൽ ബ​സ്​ സ്​​റ്റേ​ഷ​ൻ ഊ​ദ്​ മേ​ത്ത​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. മെ​ട്രോ സ്​​റ്റേ​ഷ​നു​മാ​യും ടാ​ക്​​സി സേ​വ​ന​ങ്ങ​ളു​മാ​യും ബ​ന്ധി​പ്പി​ച്ച്​ നി​ർ​മി​ച്ച സ്​​റ്റേ​ഷ​നി​ൽ കാ​ർ പാ​ർ​ക്കി​ങ്​​, ബൈ​ക്ക്​​ റാ​ക്ക്​​സ്, ഓ​ഫി​സ്​ സൗ​ക​ര്യം, ഉ​പ​ഭോ​ക്​​തൃ സേ​വ​ന​സൗ​ക​ര്യം, ക​ച്ച​വ​ട കേ​ന്ദ്രം, സ്വ​യം​സേ​വ​ന കി​യോ​സ്​​ക്കു​ക​ൾ എ​ന്നി​വ​യു​ണ്ട്. ഊ​ദ്​ മേ​ത്ത മെ​ട്രോ സ്​​റ്റേ​ഷ​നി​ൽ നി​ന്ന്​ 300 മീ​റ്റ​ർ അ​ടു​ത്താ​ണി​ത്​.

അ​ടി​സ്​​ഥാ​ന സൗ​ക​ര്യം വി​ക​സി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ജ​ന​ങ്ങ​ളെ ദൈ​നം​ദി​ന സ​ഞ്ചാ​ര​ത്തി​ന്​ പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ക്കാ​ൻ​ പ്രോ​ത്സാ​ഹി​പ്പി​ക്ക​ലാ​ണ്​ ഇ​ത്ത​രം സ്​​റ്റേ​ഷ​നു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ആ​ർ.​ടി.​എ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​നും ഡ​യ​റ​ക്​​ട​ർ ജ​ന​റ​ലു​മാ​യ മ​ത്വാ​ർ മു​ഹ​മ്മ​ദ്​ അ​ൽ ത​യാ​ർ പ​റ​ഞ്ഞു. 9640 ച​തു​ര​ശ്ര മീ​റ്റ​ർ വ​ലു​പ്പ​മാ​ണ്​ സ്​​റ്റേ​ഷ​നു​ള്ള​ത്.

മെ​ട്രോ സ്​​റ്റേ​ഷ​ൻ, സ്​​കൂ​ളു​ക​ൾ, ക്ല​ബു​ക​ൾ, ബി​സി​ന​സ്​ സെൻറ​റു​ക​ൾ എ​ന്നി​വ​ക്ക്​ സ​മീ​പ​മാ​യ​തി​നാ​ൽ നി​ര​വ​ധി​പേ​ർ​ക്ക്​ ഉ​പ​കാ​ര​പ്പെ​ടും. നാ​ലു​നി​ല കെ​ട്ടി​ട​ത്തി​െൻറ റൂ​ഫി​ലും​ പാ​ർ​ക്കി​ങ്​ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഭാ​വി​യി​ൽ ദി​നം​പ്ര​തി പ​തി​നാ​യി​രം യാ​ത്ര​ക്കാ​രെ​ങ്കി​ലും സ്​​റ്റേ​ഷ​ൻ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. ബ​സു​ക​ൾ​ക്കാ​യി ഒ​മ്പ​ത്​ പാ​ർ​ക്കി​ങ്​ സ്ലോ​ട്ടു​ക​ൾ, 350 വാ​ഹ​ന​ങ്ങ​ൾ​ക്ക്​ പാ​ർ​ക്കി​ങ്​ സൗ​ക​ര്യം, 23 ​സൈ​ക്കി​ൾ റാ​ക്കു​ക​ൾ, കാ​ത്തി​രി​പ്പ്​ കേ​ന്ദ്രം, ഡ്രൈ​വ​ർ​മാ​രു​ടെ വി​ശ്ര​മ കേ​ന്ദ്രം, ക​ഫേ, പ്രാ​ർ​ഥ​ന ഹാ​ൾ, ടോ​യ്​​ല​റ്റു​ക​ൾ എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

എ​ട്ട്​ റൂ​ട്ടു​ക​ളി​ലേ​ക്കാ​ണ്​ ഇ​വി​ടെ നി​ന്ന്​ ബ​സ്​ പു​റ​പ്പെ​ടു​ക. ഏ​ഴ്​ പൊ​തു​ഗ​താ​ഗ​ത റൂ​ട്ടു​ക​ളും ഒ​രു മെ​ട്രോ ലി​ങ്ക്​ റൂ​ട്ടു​മാ​ണി​ത്. 40 ബ​സു​ക​ളാ​ണ്​ ഇ​വി​ടെ നി​ന്ന്​ സ​ർ​വി​സ്​ ന​ട​ത്തു​ക. ദു​ബൈ മാ​ൾ, അ​ൽ ഖി​സൈ​സ്, ബു​ർ​ജു​മാ​ൻ, ദു​ബൈ മ്യൂ​സി​യം, ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സി​റ്റി, വാ​ഫി സി​റ്റി, അ​ൽ​സീ​ഫ്, ബി​സി​ന​സ്​ ബേ, ​അ​ൽ ന​ഹ്​​ദ, അ​ല​സ​ഫ, അ​ൽ സ​ത്​​വ എ​ന്നീ റൂ​ട്ടു​ക​ളി​ലേ​ക്കാ​ണ്​ ബ​സു​ക​ൾ പു​റ​പ്പെ​ടു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oudh Mehta Model Bus Station
News Summary - Oudh Mehta Model Bus Station opens
Next Story