നമ്മുടെ സ്വന്തം മാമുക്കോയ’ ജനുവരി 27ന്
text_fields‘നമ്മുടെ സ്വന്തം മാമുക്കോയ’ പരിപാടിയുടെ ആദ്യ ബ്രോഷർ എം.കെ. രാഘവൻ എം.പി പ്രകാശനം ചെയ്യുന്നു
ദുബൈ: അന്തരിച്ച നടൻ മാമുക്കോയയുടെ സ്മരണാർഥം മലബാർ പ്രവാസി (യു.എ.ഇ) സംഘടിപ്പിക്കുന്ന ‘നമ്മുടെ സ്വന്തം മാമുക്കോയ’ പരിപാടി ജനുവരി 27ന് ദുബൈ ഖിസൈസിലെ ക്രസൻറ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. മാമുക്കോയയുടെ ജീവിതം അടിസ്ഥാനമാക്കി തയാറാക്കുന്ന ഡോക്യുമെന്ററിയും പ്രശസ്ത മിമിക്രി കലാകാരന്മാരെയും ഗായകരെയും ഉൾക്കൊള്ളിച്ചുള്ള കലാവിരുന്നും പരിപാടിയുടെ ഭാഗമായി അരങ്ങേറും. മാമുക്കോയയുടെ അഭിനയയാത്രയിൽ അദ്ദേഹത്തോടൊപ്പം കലാരംഗത്തുണ്ടായിരുന്നവർ ഉൾപ്പെടെ ചലച്ചിത്ര താരങ്ങളും സംവിധായകരും സാംസ്കാരിക നായകരും മാമുക്കോയയുടെ കുടുംബാംഗങ്ങളെയും പരിപാടിയിൽ പങ്കെടുപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
പരിപാടിയുടെ ആദ്യ ബ്രോഷർ ദുബൈയിൽ നടന്ന ചടങ്ങിൽ എം.കെ രാഘവൻ എം.പി പ്രകാശനം ചെയ്തു. മോഹൻ വെങ്കിട്ട്, ജമീൽ ലത്തീഫ്, വിജയൻ കാലിക്കറ്റ് നോട്ട്ബുക്ക്, ഹാരിസ് കോസ്മോസ്, മൊയ്തു കുറ്റ്യാടി, ഇഖ്ബാൽ ചെക്യാട്, ബി.എ നാസർ, ജിജു കാർത്തികപ്പള്ളി, മൊയ്തു പേരാമ്പ്ര, നൗഷാദ് ഫറോക്ക്, മുഹമ്മദ് ഏറാമല, ഷംസീർ തുടങ്ങിയവർ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.