കോടതിക്ക് പുറത്ത് ഷാർജ പൊലീസ് തീർപ്പാക്കിയത് 30 കോടിയുടെ കേസുകൾ
text_fieldsഷാർജ: സമഗ്ര പൊലീസ് സ്േറ്റഷൻ വകുപ്പിലെ ഫിനാൻഷ്യൽ റിപ്പോർട്ടിങ് യൂനിറ്റ് വഴി, കോടതിക്ക് പുറത്ത് ഷാർജ പൊലീസ് തീർപ്പാക്കിയത് 30 കോടി ദിർഹത്തിെൻറ 7084 സാമ്പത്തിക കേസുകൾ. 'അൽ സുൽഖൈർ' (അനുരഞ്ജനം) എന്ന് പേരിട്ട കാമ്പയിെൻറ പത്താം വാർഷികത്തിലാണ് ഇത്രയും കേസുകൾക്ക് അനുരഞ്ജനത്തിെൻറ വഴിയൊരുക്കിയത്.
കോടതികൾക്ക് പുറത്ത് സാമ്പത്തിക തർക്കങ്ങൾ പരിഹരിക്കുന്നതിലൂടെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അവകാശങ്ങൾ, സാമൂഹിക ഐക്യത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയോടെ സംരക്ഷിക്കാനും വീണ്ടെടുക്കാനും വഴിയൊരുക്കുമെന്ന് ആക്ടിങ് ഡയറക്ടർ കേണൽ അഹമ്മദ് ജാസിം അൽ സാബി പറഞ്ഞു. ജുഡീഷ്യറിയെ സമീപിക്കാതെ അവകാശങ്ങൾ വീണ്ടെടുക്കാനും സംരക്ഷിക്കാനുമുള്ള പൊലീസിെൻറ ശ്രമങ്ങൾക്ക് കക്ഷികൾ നന്ദി പറഞ്ഞു.സമൂഹത്തിെൻറ സുരക്ഷയും സുസ്ഥിരതയും നിലനിർത്തുന്നതിൽ പൊലീസ് വഹിക്കുന്ന പങ്കിനെ അവർ പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.