അവീർ പൊതുമാപ്പ് േകന്ദ്രത്തിൽ ആവേശകരമായ പങ്കാളിത്തം
text_fieldsദുബൈ: ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് താമസകാര്യ വിഭാഗം മേധാവി ബ്രിഗേഡിയർ സഈദ് റക്കൻ അൽ റഷീദ് അവീറിലെ പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. കേന്ദ്രത്തിെൻറ മുഖ്യചുമതലയുള്ള ബ്രിഗേഡിയർ ജനറൽ ഖലഫ് അൽ ഗൈത്തിെൻറ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ അദ്ദേഹം സ്വീകരിച്ചു.
യു.എ.ഇയിലുള്ള ഏറ്റവും വലിയ സേവന കേന്ദ്രമായ ഇവിടെ പുരുഷൻമാർക്കും സ്ത്രീകൾക്കും വെവ്വേറെ ശീതീകരിച്ച ടെൻറുകളിലായാണ് പൊതുമാപ്പ് സേവന നടപടികൾ പുരോഗമിക്കുന്നത്.രാവിലെ പ്രവർത്തനം ആരംഭിക്കുന്ന 8 മണിക്ക് മുൻപ് തന്നെ നൂറുകണക്കിന് അപേക്ഷകരാണ് ഇവിടേക്ക് ദിവസവും എത്തുന്നത് .ആർ.ടി.എ ഇവിടേക്ക് ബസ് ഏർപ്പെടുത്തിയിട്ടുണ്ട്.
പൊതുമാപ്പിന് ശേഷവും താമസരേഖകള്‍ ശരിയാക്കാതെ രാജ്യത്ത് തുടരുന്ന നിയമ ലംഘകർക്ക് കനത്ത പിഴയും നിയമനടപടികളും നേരിടേണ്ടിവരും എന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകി. അതേസമയം രാജ്യത്തേക്ക് അനധികൃതമായി എത്തിയവര്‍ക്ക് പൊതുമാപ്പിെൻറ എല്ലാ ആനുകൂല്യങ്ങളും ലഭിക്കില്ല. രണ്ടുവര്‍ഷത്തേക്ക് അവര്‍ക്ക് രാജ്യത്തോക്ക് പ്രവേശന നിരോധനം ഉണ്ടാകും.അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിൽ രാത്രി എട്ടു മണി വരെയാണ് പ്രവർത്തനം. വെള്ളി, ശനി ദിവസങ്ങളിൽ അവധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.