ഒാൺ ഡിഎക്സ്ബി ഫെസ്റ്റിവൽ നവംബറിൽ
text_fieldsദുബൈ: മാധ്യമ-വിനോദ വ്യവസായ മേഖലയിൽ കൂടുതൽ കരുത്തുപകരാൻ ഒാൺ ഡിഎക്സ്ബി ഫെസ് റ്റിവലുമായി ദുബൈ മീഡിയ സിറ്റി. നവംബർ 21, 22, 23 തീയതികളിൽ ദുബൈ സ്റ്റുഡിയോ സിറ്റിയിലാണ് ഇൗ വിനോദ ഉത്സവം അരങ്ങേറുക. സിനിമ, ടി.വി, സംഗീതം, അനിമേഷൻ, മാധ്യമം, ഗെയ്മിങ് തുടങ്ങ ി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മുൻനിരക്കാരും പുതു സംരംഭകരും അനുബന്ധ വ്യവസായങ്ങളിൽനിന്നുള്ളവരും പരിപാടിയിൽ സംബന്ധിക്കും. 2020ൽ അറബ് മാധ്യമ ലോകത്തിെൻറ തലസ്ഥാനമായി ദുബൈ മാറുന്നതിനെ അടയാളപ്പെടുത്തിയാണ് ഒാൺ ഡിഎക്സ്ബി മേള ആരംഭിക്കുന്നതെന്ന് ദുബൈ മീഡിയ സിറ്റി മാനേജിങ് ഡയറക്ടർ മാജിദ് അൽ സുവൈദി വ്യക്തമാക്കി.
നൂതന മാധ്യമ-വിനോദ വ്യവസായ മേഖലയിലെ അതിനൂതനവും അത്യാധുനികവുമായ ആശയങ്ങളും സാേങ്കതിക മികവുകളും ദുബൈക്ക് സ്വന്തമാണ്. മേഖലയിലെ ഏറ്റവും മികച്ച പ്രതിഭകളെ ആകർഷിക്കുന്നതിന് ഉത്സവം സഹായകമാവുമെന്നും അദ്ദേഹം വ്യക്തമാക്കി.അന്താരാഷ്ട്ര വിനോദ-സിനിമ കമ്പനികളുടെ കേന്ദ്രമായി ഇതിനകം ദുബൈ മാറിക്കഴിഞ്ഞു. ക്രിയാത്മകമായ വ്യവസായങ്ങൾക്ക് സൗകര്യപ്രദമായ അന്തരീക്ഷവും അതിനാവശ്യമായ നിയമനിർമാണവും സാധ്യമാക്കിയതാണ് ദുബൈയുടെ വലിയ സവിശേഷതയെന്ന് ദുബൈ ഫിലിം ആൻഡ് ടി.വി കമീഷൻ പ്രതിനിധി ജമാൽ അൽ ശരീഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.