അൽ ഐൻ മൃഗശാലയുടെ സ്വന്തം ഹംബോൾട്ട് പെൻഗ്വിൻ
text_fieldsഇൻറർനാഷനൽ യൂണിയൻ ഫോർ കോൺസെർവഷൻ ഓഫ് നേച്ചർ (ഐ.എൻ.സി.യു) റെഡ്ലിസ്റ്റിൽ ഉൾപ്പെടുത്തിയ പെൻഗ്വിൻ വിഭാഗമാണ് ഹംബോൾട്ട് പെൻഗ്വിൻ. വ്യാപകമായ വേട്ടയാടലും ആവാസവ്യവസ്ഥയുടെ നശീകരണവുമാണ് ഇതിന് കാരണം. എന്നാൽ, ഇവക്ക് സംരക്ഷണമൊരുക്കുകയാണ് അൽ ഐൻ മൃഗശാല.
2015ൽ ഇൻക്യൂബേഷൻ വഴി രണ്ട് മുട്ടകൾ വിരിയിച്ചിരുന്നു. അധികൃതർ പരമാവധി ശ്രമിച്ചെങ്കിലും ഒരു കുഞ്ഞ് പെട്ടെന്ന് മരണത്തിന് കീഴടങ്ങി. എന്നാൽ, മൃഗശാല അധികൃതർക്ക് ആശ്വാസവും സന്തോഷവും നൽകി രണ്ടാമത്തെയാൾ വളർന്നുഴ അവനെ അവർ പിങ്കോ എന്ന് വിളിച്ചു. രണ്ട് വയസായതോടെ മറ്റു രണ്ട് പെൻഗ്വിനുകളോടൊപ്പം പിങ്കോക്കും പരിശീലനം നൽകാൻ തുടങ്ങി. സന്ദർശകർക്ക് പിങ്കോയുമായി നേരിട്ട് ഇടപഴകാൻ അവസരമുണ്ടായത് 2019ലാണ്. പിങ്കോയെയും കൂട്ടുകാരെയും കുറിച്ച് കൂടുതൽ പഠിക്കാനും അവരുടെ ഇഷ്ടഭക്ഷണമായ മീനിനെ നേരിട്ട് നൽകാനും സന്ദർകർക്ക് സാധിക്കുന്നു.
എന്നാൽ, 2021 ഏപ്രിലോടെയാണ് പിങ്കോയും അവെൻറ ഇണക്കിളി ജമീലയും മൃഗശാലയുടെ തന്നെ ശ്രദ്ധാകേന്ദ്രമാവുന്നത്. മൃഗശാലക്ക് ആഘോഷമായി അവർ ഒരു കുഞ്ഞിന് ജന്മം നൽകി. പുതുതായി ജനിച്ച പെൻഗ്വിൻ കുഞ്ഞുങ്ങളുടെ പരിചരണവും ആരോഗ്യവും ഉറപ്പുവരുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഇപ്പോൾ മൃഗശാല അധികൃതർ. ഹംബോൾട്ട് പെൻഗ്വിനുകളുടെ പരിപാലനം, ആവാസ വ്യവസ്ഥ എന്നിവ വിശദീകരിക്കാനും സന്ദർശകരുടെ സംശയങ്ങൾ ദൂരീകരിക്കുവാനും മൃഗശാല ജീവനക്കാരുടെ സേവനം സദാസമയവും ലഭ്യമാണ്. മനുഷ്യനെ ആശ്‌ചര്യ പെടുത്തുന്ന ഈ പക്ഷികളെക്കുറിച്ചുള്ള വിവരങ്ങൾസമൂഹത്തിനു പകർന്നു നൽകുന്നതോടൊപ്പം പ്രകൃതി സംരക്ഷണത്തിൻറെയും വന്യജീവി സംരക്ഷണത്തിൻറെയും പ്രാധാന്യം ജനങ്ങളിൽ എത്തിക്കുന്നതിൽ വലിയ ദൗത്യം വഹിക്കുന്നുണ്ട് അൽഐൻ മൃഗശാല.
മരുഭൂമിയിൽ പെൻഗ്വിനുകൾക്ക് പ്രത്യേകം വാസസ്ഥലം ഒരുക്കി വംശനാശഭീഷണി നേരിടുന്ന ഈ വിഭാഗത്തെ സംരക്ഷിക്കുന്നതിൽ അൽഐൻ മൃഗശാല പ്രത്യേക ശ്രദ്ധ നൽകുന്നു. അറുപതോളം പെൻഗ്വിനുകളാണ് അൽഐൻ മൃഗശാലയിലുള്ളത്. പ്രകൃതിദത്തമായ ആവാസവ്യവസ്ഥയോട് കിടപിടിക്കും വിധമാണ് മൃഗശാലയിൽ അവക്ക് കൃത്രിമ വാസസ്ഥലം ഒരുക്കിയത്. ഏപ്രിൽ 25 ന് അൽഐൻ മൃഗശാല ലോക പെൻഗ്വിൻ ദിനം വിപുലമായ പരിപാടികളോടെയാണ് ആഘോഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.