ഉടമകള്‍ കുടിശ്ശിക അടക്കണം; വാഹനങ്ങള്‍ ലേലം ചെയ്യും
text_fieldsഅബൂദബി: മുസഫയിലെ എം18 പാര്‍ക്കിങ് ലോട്ട്, അബൂദബി സിറ്റിയിലെ ബഹുനില പാര്‍ക്കിങ് എന്നിവിടങ്ങളില്‍ ഒരുമാസത്തിലേറെയായി നിര്‍ത്തിയിട്ടിരിക്കുന്നതോ ഉപേക്ഷിച്ചതോ ആയ വാഹനങ്ങളുടെ ഉടമകള്‍ ഫീസും കുടിശ്ശികയും അടച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. അബൂദബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിലെ സംയോജിത ഗതാഗതകേന്ദ്രമാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ട്രക്‌സ് പാര്‍ക്കിങ് യാര്‍ഡിലും ബഹുനില പാര്‍ക്കിങ്ങിലും നിരവധി വാഹനങ്ങളാണ് നാളുകളായി കിടക്കുന്നത്.
ഈ വാഹനങ്ങളുടെ ഉടമകള്‍ അധികൃതരുമായി ബന്ധപ്പെട്ടാല്‍ വാഹനങ്ങള്‍ക്ക് കുടിശ്ശികയുണ്ടോ എന്നറിയാന്‍ സാധിക്കും. നിര്‍ദേശങ്ങള്‍ പാലിക്കാത്ത വാഹനയുടമകള്‍ക്കെതിരെ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് നിയമനടപടി സ്വീകരിക്കും. നിയമലംഘനം തുടരുന്ന വാഹനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും നോട്ടിസ് പിരീഡ് കഴിഞ്ഞാല്‍ അവ ലേലത്തില്‍ വിറ്റഴിക്കുകയും ചെയ്യും. പാര്‍ക്കിങ് ഇടങ്ങളില്‍ മറ്റു വാഹനങ്ങള്‍ക്ക് തടസ്സമുണ്ടാക്കി പാര്‍ക്ക് ചെയ്യരുതെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.