പി.പി. ദിവ്യക്ക് സ്വീകരണം
text_fieldsദുബൈ: ഓർമ വനിത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്ക് സ്വീകരണം നൽകി. സ്ത്രീകൾ കൂടുതൽ പൊതുധാരയിലേക്ക് വരേണ്ടതുണ്ടെന്നും പുരുഷനും സ്ത്രീക്കും തുല്യനീതി ഉറപ്പുവരുത്താൻ സമൂഹത്തിനു ബാധ്യതയുണ്ടെന്നും ദിവ്യ അഭിപ്രായപ്പെട്ടു. സ്ത്രീകളെ വീണ്ടും പഴയ ഇരുണ്ട യുഗത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയണം. അതിനെതിരെ നിതാന്ത ജാഗ്രത പാലിക്കണമെന്നും ദിവ്യ പറഞ്ഞു. സന്ധ്യ കവിത ആലപിച്ചു. വനിത വിഭാഗം കൺവീനർ ലിജിന കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ലോക കേരള സഭാംഗവും പ്രവാസി ബോർഡ് ഡയറക്ടറുമായ എൻ.കെ. കുഞ്ഞഹമ്മദ്, റേഡിയോ ഏഷ്യ ന്യൂസ് ഹെഡ് അനൂപ് കീച്ചേരി, ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, പ്രസിഡന്റ് ഷിജു ബഷീർ, സെക്രട്ടറി ലത, റിയാസ് സി.കെ എന്നിവർ സംസാരിച്ചു. അഡ്വ. അപർണ സ്വാഗതവും ജിസ്മി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.