Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപാക്കിങ്​, ഡിസ്പോസബിൾ...

പാക്കിങ്​, ഡിസ്പോസബിൾ വിപണിയിലേക്ക്​​ ‘പാക്ക് വെൽ’

text_fields
bookmark_border
പാക്കിങ്​, ഡിസ്പോസബിൾ വിപണിയിലേക്ക്​​ ‘പാക്ക് വെൽ’
cancel

ദു​ബൈ: വെ​സ്റ്റേ​ൺ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഗ്രൂ​പ്പി​ന്‍റെ പു​തി​യ സം​രം​ഭ​മാ​യ ‘പാ​ക്ക് വെ​ല്ലി’​ന്​ തു​ട​ക്ക​മാ​യി. ദു​ബൈ അ​ൽ​ഖി​സൈ​സി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ‘പാ​ക്ക് വെ​ല്ലി’​ന്‍റെ പു​തി​യ ഓ​ഫി​സ് വെ​സ്റ്റേ​ൺ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ കെ.​പി. ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫു​ഡ് പാ​ക്കി​ങ്​ പ്രൊ​ഡ​ക്ട്സ്, ഹൈ​ജീ​ൻ പ്രോ​ഡ​ക്ട്സ്, ഇ​ൻ​ഡ​സ്ട്രി​യ​ൽ പാ​ക്കി​ങ്​ പ്രൊ​ഡ​ക്ട്സ്, ഓ​ഫി​സ് ഡി​സ്പോ​സ​ബി​ൾ ആ​ൻ​ഡ് സ്റ്റേ​ഷ​ന​റി പ്രോ​ഡ​ക്ട്സ് തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലാ​യി 3000ത്തോ​ളം ഉ​ല്പ​ന്ന​ങ്ങ​ളാ​ണ് ‘പാ​ക്ക് വെ​ല്ലി’​ന്​ കീ​ഴി​ൽ നി​ർ​മി​ക്കു​ന്ന​ത്. ‘എ​സ്മ’, എ​ച്ച്.​എ.​സി.​സി.​പി, ഐ.​എ​സ്.​ഒ അം​ഗീ​കാ​ര​മു​ള്ള ‘പാ​ക്ക് വെ​ൽ’ ബ്രാ​ൻ​ഡ് ഗു​ണ​മേ​ന്മ​യു​ള്ള ഉ​ല്പ​ന്ന​ങ്ങ​ൾ മി​ത​മാ​യ നി​ര​ക്കി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ​രി​ച​യ​സ​മ്പ​ന്ന​രാ​യ പ്ര​ഫ​ഷ​നു​ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ഗ​വേ​ഷ​ണം ചെ​യ്തും ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ച്ചു​മാ​ണ്​ ‘പാ​ക്ക് വെ​ൽ’ ഉ​ല്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത്. ക്ലീ​നി​ങ് ഉ​ല്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന ഷൈ​ൻ വെ​ൽ ആ​ൻ​ഡ്​ റോ​യ​ൽ ബ്രൈ​റ്റ്‌, പ്രി​ന്‍റി​ങ്​ മെ​റ്റീ​രി​യ​ലു​ക​ൾ നി​ർ​മി​ക്കു​ന്ന പ്രി​ന്‍റ്​ വെ​ൽ, ടി​ഷ്യൂ പേ​പ്പ​റു​ക​ൾ നി​ർ​മി​ക്കു​ന്ന ട​ച്ച് വെ​ൽ ആ​ൻ​ഡ്​ റോ​യ​ൽ​റ്റി തു​ട​ങ്ങി​യ​വ ഉ​പ ബ്രാ​ൻ​ഡു​ക​ളാ​ണ്.

ഇ​പ്പോ​ൾ യു.​എ.​ഇ​യി​ൽ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന ‘പാ​ക്ക് വെ​ൽ’ 2025 ആ​കു​മ്പോ​ഴേ​ക്കും മു​ഴു​വ​ൻ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​മെ​ന്നും ഗു​ണ​മേ​ന്മ​യി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യാ​തെ മി​ത​മാ​യ നി​ര​ക്കി​ൽ ഉ​ല്പ​ന്ന​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന വെ​സ്റ്റേ​ൺ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഗ്രൂ​പ്പി​ന്‍റെ ല​ക്ഷ്യം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ൽ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്നും വെ​സ്റ്റേ​ൺ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഗ്രൂ​പ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ടി.​എ​ൻ. നി​സാ​ർ പ്ര​തി​ക​രി​ച്ചു.

നെ​സ്റ്റോ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ സി​ദ്ധീ​ഖ് പാ​ളോ​ള​ത്തി​ൽ, ഡ​യ​റ​ക്ട​ർ​മാ​രാ​യ കെ.​പി. നൗ​ഫ​ൽ, ഫാ​യി​സ് ബ​ഷീ​ർ, വെ​സ്റ്റേ​ൺ ഗ്രൂ​പ് വൈ​സ് പ്ര​സി​ഡ​ന്‍റ്​ മാ​ത്യു ഉ​മ്മ​ൻ, പാ​ക്ക് വെ​ൽ സെ​യി​ൽ​സ് മാ​നേ​ജ​ർ ഷെ​രീ​ഫ് വ​ലി​യ​ക​ത്ത്‌, ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ ഷാ​ക്കി​ർ, മ​ജീ​ദ്‌, നൗ​ഫ​ൽ തു​ട​ങ്ങി വെ​സ്റ്റേ​ൺ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഗ്രൂ​പ്പി​ന്‍റെ വി​വി​ധ ബ്രാ​ൻ​ഡു​ക​ളു​ടെ മേ​ല​ധി​കാ​രി​ക​ൾ ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE'Pack Well'
News Summary - 'Pack Well' - u.a.e
Next Story