Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ​മി​റേ​റ്റ്​​സ്​...

എ​മി​റേ​റ്റ്​​സ്​ എ​യ​ർ​ലൈ​നി​ൽ വാ​ക്കി​ടോ​ക്കി, പേ​ജ​ർ വി​ല​ക്ക്

text_fields
bookmark_border
emirates airlines
cancel

ദു​ബൈ: വി​മാ​ന​ത്തി​ൽ പേ​ജ​റു​ക​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി എ​മി​റേ​റ്റ്സ് എ​യ​ർ​ലൈ​ൻ. പേ​ജ​റോ വാ​ക്കി​ടോ​ക്കി​യോ ബാ​ഗേ​ജി​ൽ ക​ണ്ടെ​ത്തി​യാ​ൽ ദു​ബൈ പൊ​ലീ​സ് അ​വ പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് എ​മി​റേ​റ്റ്സ് അ​റി​യി​ച്ചു. ല​ബ​നാ​നി​ലെ പേ​ജ​ർ സ്ഫോ​ട​ന​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

ചെ​ക്ക് ഇ​ൻ ല​ഗേ​ജി​ലോ ഹാ​ൻ​ഡ് ബാ​ഗേ​ജി​ലോ ഈ ​ഉ​പ​ക​ര​ണ​ങ്ങ​ൾ കൊ​ണ്ടു​പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ല. ഇ​ക്ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​ർ 19ന്​ ​ല​ബ​നാ​ൻ ത​ല​സ്ഥാ​ന​മാ​യ റ​ഫീ​ഖ് ഹ​രീ​രി എ​യ​ർ​പോ​ർ​ട്ട് വി​മാ​ന​ത്തി​ൽ പേ​ജ​റു​ക​ൾ വി​ല​ക്കി​യി​രു​ന്നു.ഇ​സ്രാ​യേ​ലു​മാ​യു​ള്ള സം​ഘ​ർ​ഷ​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ ല​ബ​നാ​നി​ലേ​ക്കു​ള്ള എ​മി​റേ​റ്റ്​​സ്​ എ​യ​ർ​ലൈ​നി​ന്‍റെ മു​ഴു​വ​ൻ സ​ർ​വി​സു​ക​ളും നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

ഈ ​മാ​സം എ​ട്ടു​വ​രെ ദു​ബൈ-​ബൈ​റൂ​ത് റൂ​ട്ടു​ക​ളി​ലും എ​മി​റേ​റ്റ്​​സ്​ സ​ർ​വി​സ്​ ഉ​ണ്ടാ​വി​ല്ല. ഇ​റാ​ഖി​ലെ ബ​സ്​​റ, ബ​ഗ്ദാ​ദ്, ഇ​റാ​നി​ലെ തെ​ഹ്​​റാ​ൻ, ജോ​ർ​ഡ​നി​ലെ അ​മ്മാ​ൻ​ എ​ന്നി​വി​ട​ങ്ങ​​ളി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ളും ഒ​ക്​​ടോ​ബ​ർ അ​ഞ്ചു​വ​രെ നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​റാ​ഖ്, ഇ​റാ​ൻ, ജോ​ർ​ഡ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ ദു​ബൈ വ​ഴി ട്രാ​ൻ​സി​റ്റ്​ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക്​ ഇ​നി​യൊ​രു അ​റി​യി​പ്പ്​ ഉ​ണ്ടാ​കു​ന്ന​തു​വ​രെ സ​ർ​വി​സ്​ ഉ​ണ്ടാ​കി​ല്ലെ​ന്നും എ​മി​റേ​റ്റ്​​സ്​ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

അ​തേ​സ​മ​യം ഇ​റാ​ൻ, ഇ​റാ​ഖ്, ഇ​​സ്രാ​യേ​ൽ, ജോ​ർ​ഡ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ ഫ്ലൈ ​ദു​ബൈ സ​ർ​വി​സ്​ വെ​ള്ളി​യാ​ഴ്ച മു​ത​ൽ പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത്തി​ഹാ​ദ്​ എ​യ​ർ​വേ​സും അ​ബൂ​ദ​ബി​ക്കും തെ​ൽ അ​വീ​വി​നും ഇ​ട​യി​ലു​ള്ള സ​ർ​വി​സ്​ വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsBanningEmirates AirlinePager
News Summary - pager and walky talky banned in emirates airline
Next Story