വിശപ്പിനെന്ത് ഇന്ത്യയും പാകിസ്താനും
text_fieldsഅൽെഎൻ: നിരവധി മലയാളി സുഹൃത്തുക്കളുമായി ഇടപഴകുന്നുണ്ട് എന്നല്ലാതെ പാക്കിസ്താനിയായ താഹിർ നിയാസിന് കേരളവുമായി കാര്യമായ ബന്ധമൊന്നുമില്ല. പക്ഷേ, മനുഷ്യെൻറ വയറിെൻറ വിശപ്പിന് ഇന്ത്യക്കാരനെന്നോ പാകിസ്താനിയെന്നോ വ്യത്യാസമില്ലെന്ന് സഹിഷ്ണുതയുടെയൂം സഹവർത്തിത്തത്തിെൻറയും ദേശമായ യു.എ.ഇയിൽ വർഷങ്ങളായി താമസിക്കുന്ന അദ്ദേഹത്തിന് നന്നായി അറിയാം.
കോവിഡ് പ്രതിസന്ധിയെത്തുടർന്ന് പ്രയാസത്തിലായ മനുഷ്യർക്ക് ഭക്ഷണമെത്തിച്ചു കൊടുക്കുന്ന വിവരം അൽെഎൻ മലയാളി സമാജം പ്രവർത്തകർ അറിയിച്ചതും 810 കിലോ അരി സഞ്ചികളാണ് അദ്ദേഹം സംഭാവന നൽകിയത്. അൽെഎൻ ഇന്ത്യൻ സോഷ്യൽ സെൻററിനു കീഴിൽ പ്രവർത്തിക്കുന്ന െഎ.എസ്.സി നോർക്ക ഹെൽപ് ഡെസ്കിനെ ഏൽപ്പിച്ച ഇൗ അരിപ്പൊതികൾ ദേശമോ രാഷ്ട്രമോ മറ്റു വ്യത്യാസങ്ങളോ പരിഗണിക്കാതെ വിശന്നു കഴിയുന്ന മനുഷ്യർക്ക് മുന്നിൽ എത്തും.
െഎ.എസ്.സി മാനേജിങ് കമ്മിറ്റിയുടെയും വളണ്ടിയർമാരുടെയും നേതൃത്വത്തിൽ നൂറുകണക്കിനാളുകൾക്കാണ് മരുന്നും ഭക്ഷണവും എത്തിച്ചു നൽകിയത്. മനസും വയറും നിറക്കുന്ന ഇൗ ദൗത്യത്തിന് അൽെഎനിലെ വ്യാപാരി സമൂഹത്തിെൻറയും സംഘടനകളുടെയും തുറന്ന പിന്തുണയുമുണ്ട്.
താഹിർ നിയാസി സ്‌റ്റോഴ്സ് നൽകിയ അരി അൽ ഐൻ മലയാളി സമാജം പ്രസിഡൻറ് സന്തോഷ്, സെക്രട്ടറി ശിവദാസ്, ജോ. സെക്രട്ടറി സലിം ബാബു എന്നിവർ ചേർന്ന് ഐ.എസ്.സി പ്രസിഡൻറ് മുബാറക് മുസ്തഫ, വൈസ് പ്രസിഡൻറ് ഈസ കെ.വി, ജോ. സെക്രട്ടറി അനിമോൻ എന്നിവർക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.