Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപനാമ ചരക്കുകപ്പലിൽ...

പനാമ ചരക്കുകപ്പലിൽ തീപിടിത്തം: പരിക്കേറ്റയാളെ രക്ഷപ്പെടുത്തി

text_fields
bookmark_border
പനാമ ചരക്കുകപ്പലിൽ തീപിടിത്തം: പരിക്കേറ്റയാളെ രക്ഷപ്പെടുത്തി
cancel
camera_alt

പ​നാ​മ ച​ര​ക്കു​ക​പ്പ​ലി​ലു​ണ്ടാ​യ തീ​യ​ണ​ക്കു​ന്ന യു.​എ.​ഇ​യു​ടെ

ര​ക്ഷാ​ക്ക​പ്പ​ലു​ക​ൾ

ദു​ബൈ: യാ​ത്ര​ക്കി​ടെ തീ​പി​ടി​ച്ച പ​നാ​മ ച​ര​ക്കു ക​പ്പ​ലി​ൽ​നി​ന്ന്​ പ​രി​ക്കേ​റ്റ ജീ​വ​ന​ക്കാ​ര​നെ യു.​എ.​ഇ​യു​ടെ നാ​ഷ​ന​ൽ സെ​ർ​ച്ച്​ ആ​ൻ​ഡ്​ റെ​സ്​​ക്യൂ സെ​ന്‍റ​റി​ലെ സു​ര​ക്ഷാ​വി​ഭാ​ഗം ര​ക്ഷ​പ്പെ​ടു​ത്തി. സാ​ര​മാ​യി പൊ​ള്ള​ലേ​റ്റ ജീ​വ​ന​ക്കാ​ര​നെ ഹെ​ലി​കോ​പ്​​ട​റി​ൽ അ​ബൂ​ദ​ബി​യി​ലെ ശൈ​ഖ്​ ഷാ​ഖ്ബൗ​ത്​ മെ​ഡി​ക്ക​ൽ സി​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. ഇ​യാ​ൾ ഏ​ത്​ ദേ​ശ​ക്കാ​ര​നാ​ണെ​ന്ന്​ വ്യ​ക്​​ത​മാ​യി​ട്ടി​ല്ല. തീ​പി​ടി​ത്ത​ത്തി​ന്‍റെ വി​ഡി​യോ റെ​സ്ക്യൂ സെ​ന്‍റ​ർ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്​.

ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ മൂ​ന്ന്​ ക​പ്പ​ലു​ക​ളാ​ണ്​ തീ ​അ​ണ​ക്കു​ന്ന​തി​നാ​യി പ​രി​ശ്ര​മി​ച്ച​ത്. യു.​എ.​ഇ ക​ട​ലി​ൽ ബു​ധ​നാ​ഴ്ച​യാ​ണ്​ ച​ര​ക്കു​ക​പ്പ​ലി​ന്​ തീ​പി​ടി​ച്ച​ത്. വി​വ​രം ല​ഭി​ച്ച ഉ​ട​നെ ര​ക്ഷാ​സേ​ന സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക്​ മൂ​ന്ന്​ ക​പ്പ​ലു​ക​ളെ അ​യ​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ ധ്രു​ത​ഗ​തി​യി​ൽ തീ ​അ​ണ​ച്ച​തി​നാ​ൽ കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഇ​ല്ലെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. ച​ര​ക്കു​ക​പ്പ​ലി​ൽ എ​ത്ര​ജീ​വ​ന​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന്​ വ്യ​ക്​​ത​മ​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:caught fireUAEPanama cargo ship
News Summary - Panama cargo ship caught fire
Next Story