Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപിങ്ക്​ പൂക്കൾ...

പിങ്ക്​ പൂക്കൾ വിരിയുന്ന പനാമ റോസ്​

text_fields
bookmark_border
പിങ്ക്​ പൂക്കൾ വിരിയുന്ന പനാമ റോസ്​
cancel

പിങ്ക്​ കളറിലുള്ള മനോഹരമായ പൂക്കളാണ് പനാമ റോസ്​ എന്ന ഈ ചെടിയുടെ ഏറ്റവും വലിയ ആകർഷണം. നവംബർ മാസത്തിൽ നന്നായി പൂക്കൾ വിടരുന്ന ചെടിയാണിത്​. വേനൽ കാലത്ത് ഇടക്ക് ഇടക്ക് പൂക്കളും ഉണ്ടാകും. ഇതിന്‍റെ ഇലകൾ നീണ്ടു കൂർത്താണ് നിൽക്കുന്നത്​. മെക്‌സികോയിൽ നിന്നാണ്​ ഈ ചെടിയുടെ വരവ്​. അഞ്ചടി പൊക്കം വരെ വളരെയുള്ള ഒരു കുറ്റിചെടിയാണിത്.

പെന്‍റസുമായി ഇതിന്​ നല്ല സാമ്യമുണ്ട്. ഇതിന്‍റെ പൂക്കൾക്ക് വൈകുന്നേരം ആകുമ്പോൾ നല്ല മണമാണ്. വളരെ കുറച്ച്​ പരിചരണം മാത്രം ആവശ്യമുള്ള ചെടിയാണിത്​. രാവിലെയുള്ള സൂര്യപ്രകാശം ചെടിക്ക്​ നല്ലതാണ്. ഉച്ചക്കുള്ള വെയിൽ താങ്ങാൻ ഈ ചെടിക്ക് പറ്റില്ല. തണലുള്ള സ്ഥലത്ത്​ വളർത്തുന്നതാണ്​ നല്ലത്​. ചെടിയുടെ ചുറ്റും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. അങ്ങനെ വന്നാൽ അത്​ ചെടി ചീഞ്ഞുപോകാനിടയാകും. ഇതിന്‍റെ തണ്ട്​ കട്ട് ചെയ്താണ് പ്രോപഗേറ്റ്​ ചെയ്യുന്നത്. ഒരുപാട് ചിത്രശലഭങ്ങളെ നമ്മുടെ തോട്ടത്തിലേക്ക് ആകർഷിക്കാൻ പറ്റുന്ന ഈ ചെടി ഉണ്ടെങ്കിൽ. നമ്മുടെ ബാൽക്കണിയിൽ വെക്കാൻ പറ്റിയ ഒരു ചെടിയാണിത്. കോമൺ പേര്​: പനാമ റോസ്​. ശാസ്​ത്രീയ മാനം റൊണ്ടലേഷ്യ ലിയുകോഫില്ല. റുബിയാസിയ കുടുംബത്തിൽപ്പെട്ട ഒരു തരം ചെടിയാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FlowersGardening TipPanama Rose
News Summary - Panama rose with pink flowers
Next Story