Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി​യി​ൽ...

അ​ബൂ​ദ​ബി​യി​ൽ പാ​ർ​ക്കി​ങ്ങും ടോ​ളും സൗ​ജ​ന്യം ഇ​നി ഞാ​യ​റാ​ഴ്​​ച

text_fields
bookmark_border
അ​ബൂ​ദ​ബി​യി​ൽ പാ​ർ​ക്കി​ങ്ങും ടോ​ളും സൗ​ജ​ന്യം ഇ​നി ഞാ​യ​റാ​ഴ്​​ച
cancel
Listen to this Article

അ​ബൂ​ദ​ബി: എ​മി​റേ​റ്റി​ലെ സൗ​ജ​ന്യ ദ​ർ​ബ് ടോ​ൾ, പാ​ർ​ക്കി​ങ് ആ​നു​കൂ​ല്യം വെ​ള്ളി​യാ​ഴ്ച​ക്ക്​ പ​ക​രം ഇ​നി ഞാ​യ​റാ​ഴ്ച.

പ​ണ​മ​ട​ച്ചു​ള്ള പാ​ർ​ക്കി​ങ്ങി​ന്‍റെ​യും റോ​ഡ് ടോ​ളി​ന്‍റെ​യും സ​മ​യ​ത്തി​ൽ അ​ബൂ​ദ​ബി മു​നി​സി​പ്പാ​ലി​റ്റീ​സ് ആ​ൻ​ഡ് ​ഗ​താ​​ഗ​ത വി​ഭാ​​ഗ​മാ​ണ്​ മാ​റ്റം പ്ര​ഖ്യാ​പി​ച്ച​ത്.

ജൂ​ലൈ 15 മു​ത​ലാ​ണ് പു​തി​യ സ​മ​യ​ക്ര​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ശ​നി​യാ​ഴ്ച വ​രെ രാ​വി​ലെ എ​ട്ടു​മു​ത​ൽ അ​ർ​ധ​രാ​ത്രി 12 വ​രെ​യാ​ണ്​ പെ​യ്ഡ് പാ​ർ​ക്കി​ങ്. പ്രീ​മി​യം പാ​ർ​ക്കി​ങ്ങി​ന് (നീ​ല​യും വെ​ള്ള​യും നി​റ​ങ്ങ​ൾ) മ​ണി​ക്കൂ​റി​ന് മൂ​ന്നു ദി​ർ​ഹ​മാ​ണ് ഫീ​സ് (പ​ര​മാ​വ​ധി നാ​ലു മ​ണി​ക്കൂ​റാ​ണ് പാ​ർ​ക്കി​ങ് അ​നു​വ​ദി​ക്കു​ക), സ്റ്റാ​ൻ​ഡേ​ഡ് പാ​ർ​ക്കി​ങ്ങി​ന് (നീ​ല​യും ക​റു​പ്പും നി​റ​ങ്ങ​ൾ) മ​ണി​ക്കൂ​റി​ന് ര​ണ്ടു ദി​ർ​ഹ​മോ അ​ല്ലെ​ങ്കി​ൽ ഒ​രു ദി​വ​സ​ത്തേ​ക്ക് 15 ദി​ർ​ഹ​മോ ഈ​ടാ​ക്കും. ദ​ർ​ബ് ടോ​ളി​ന് തി​ര​ക്കേ​റി​യ സ​മ​യ​ത്ത്​ മാ​ത്ര​മാ​യി​രി​ക്കും ചാ​ർ​ജ് ഈ​ടാ​ക്കു​ക.

തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഏ​ഴു മു​ത​ൽ ഒ​മ്പ​തു വ​രെ​യും വൈ​കീ​ട്ട് അ​ഞ്ചു മു​ത​ൽ രാ​ത്രി ഏ​ഴു വ​രെ​യു​മാ​ണ് ടോ​ൾ ഈ​ടാ​ക്കു​ക.

ഞാ​യ​റാ​ഴ്ച​ക​ൾ​ക്കു പു​റ​മെ പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ദ​ർ​ബ് ടോ​ൾ സൗ​ജ​ന്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parkingtoll free
News Summary - Parking and toll free in Abu Dhabi from Sunday
Next Story