Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ...

ദുബൈ വിമാനത്താവളത്തിൽ പാർക്കിങ്​ ചാർജ്​ വർധിപ്പിച്ചു

text_fields
bookmark_border
ദുബൈ വിമാനത്താവളത്തിൽ പാർക്കിങ്​ ചാർജ്​ വർധിപ്പിച്ചു
cancel

ദുബൈ: ദുബൈ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ പാർക്കിങ്​ ചാർജ്​ വർധിപ്പിച്ചതായി വിമാനത്താവള വക്​താവ്​ വ്യക്​തമാക്കി. ആദ്യ മണിക്കൂറിന്​ അഞ്ച്​ മുതൽ പത്ത്​ ദിർഹം വരെയാണ്​ കൂട്ടിയത്​. പത്ത്​ വർഷത്തിനിടെ ആദ്യമായാണ്​ ഇവിടെ പാർക്കിങ്​ നിരക്ക്​ കൂട്ടുന്നത്​. അതേസമയം, 24 മണിക്കൂർ പ്രീമിയം പാർക്കിങ്​ ചാർജ്​ 55 ശതമാനവും ഇകോണമി പാർക്കിങ്​ ചാർജ്​ 39 ശതമാനവും കുറച്ചു.

24 മണിക്കൂർ പ്രീമിയം പാർക്കിങ്ങിന്​ 280 ദിർഹമായിരുന്നത്​ 125 ആയും ഇകോണമി പാർക്കിങ്ങിന്​ 140 ദിർഹമായിരുന്നത്​ 85 ആയുമാണ്​ കുറച്ചത്​. ടെർമിനൽ ഒന്നിൽ പ്രീമിയം കാർ പാർക്കിങ്ങിന്​ മണിക്കൂറിന്​ 30 ദിർഹം, രണ്ട്​ മണിക്കൂറിന്​ 40 ദിർഹം, മൂന്ന്​ മണിക്കൂറിന്​ 55 ദിർഹം, നാല്​ മണിക്കൂറിന്​ 65 ദിർഹം, ഒരു ദിവസത്തിന്​ 125 ദിർഹം, അധികം വരുന്ന ഒാരോ ദിവസത്തിനും 100 ദിർഹം എന്നിങ്ങനെയാണ്​ ഇപ്പോഴത്തെ ചാർജ്​. ഇകോണമി പാർക്കിങ്ങിന്​ മണിക്കൂറിന്​ 25 ദിർഹം, രണ്ട്​ മണിക്കൂറിന്​ 30 ദിർഹം, മൂന്ന്​ മണിക്കൂറിന്​ 35 ദിർഹം, നാല്​ മണിക്കൂറിന്​ 45 ദിർഹം, ഒരു ദിവസത്തിന്​ 85 ദിർഹം, അധികം വരുന്ന ഒാരോ ദിവസത്തിനും 75 ദിർഹം എന്നിങ്ങനെയും നിശ്ചയിച്ചു. ടെർമിനൽ രണ്ടിലെ പ്രീമിയം പാർക്കിങ്ങിന്​ ടെർമിനൽ ഒന്നിലെ സമാന ചാർജാണ്​.

ടെർമിനൽ രണ്ടിലെ ഇകോണമി പാർക്കിങ്ങിന്​ മണിക്കൂറിന്​ 15 ദിർഹം, രണ്ട്​ മണിക്കൂറിന്​ 20 ദിർഹം, മൂന്ന്​ മണിക്കൂറിന്​ 25 ദിർഹം, നാല്​ മണിക്കൂറിന്​ 30 ദിർഹം, ഒരു ദിവസത്തിന്​ 70 ദിർഹം, അധികം വരുന്ന ഒാരോ ദിവസത്തിനും 50 ദിർഹം എന്നിങ്ങനെ ഇടാക്കും. ടെർമിനൽ മൂന്നിൽ എല്ലാ ഇനം പാർക്കിങ്ങിനും മണിക്കൂറിന്​ 30 ദിർഹം, രണ്ട്​ മണിക്കൂറിന്​ 40 ദിർഹം, മൂന്ന്​ മണിക്കൂറിന്​ 55 ദിർഹം, നാല്​ മണിക്കൂറിന്​ 65 ദിർഹം, ഒരു ദിവസത്തിന്​ 125 ദിർഹം, അധികം വരുന്ന ഒാരോ ദിവസത്തിനും 100 ദിർഹം എന്നിങ്ങനെയാണ്​ ചാർജ്​. 

പാർക്കിങ്​ സൗകര്യം വർധിപ്പിക്കാനും ഏതാനും വർഷങ്ങൾക്കകം 3500 കാറുകൾക്ക്​ സൗകര്യമുള്ള ബഹുനില പാർക്കിങ്​ സംവിധാനം ഒരുക്കുമെന്നും അധികൃതർ പറഞ്ഞു. ലോകത്തെ തിരക്കു കൂടിയ വിമാനത്താവളങ്ങളിലൊന്നാണ്​ ദുബൈ അന്താരാഷ്​ട്ര വിമാനത്താവളം. 2017ൽ യാത്രക്കാരുടെ എണ്ണം മുൻ വർഷത്തെ അപേക്ഷിച്ച്​ 5.5 ശതമാനം വർധിച്ച്​ 8.82 കോടിയിലെത്തിയിരുന്നു. 2018ൽ 9.03 കോടിയിലെത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai airportgulf newsmalayalam newsParking charge
News Summary - Parking charge-Dubai Airport-gulf news
Next Story