Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightര​ണ്ടാ​ഴ്ച​വ​രെ...

ര​ണ്ടാ​ഴ്ച​വ​രെ പാ​ർ​ക്കി​ങ്​; ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ര​ക്കി​ള​വ്​

text_fields
bookmark_border
airport parking
cancel

ദു​ബൈ: പാ​ർ​ക്കി​ങ്​ ഫീ​സി​ൽ നി​ര​ക്കി​ള​വ്​ പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം. കു​റ​ഞ്ഞ നി​ര​ക്കി​ൽ യാ​ത്ര​ക്കാ​ർ​ക്ക്​ ര​ണ്ടാ​ഴ്ച​വ​രെ വാ​ഹ​നം പാ​ർ​ക്ക്​ ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ആ​ഗ​സ്റ്റ്​ 15 മു​ത​ൽ സെ​പ്​​റ്റം​ബ​ർ 15 വ​​രെ​യാ​ണ് നി​ര​ക്കി​ള​വ്. മൂ​ന്നു ദി​വ​സ​ത്തേ​ക്ക്​ 100 ദി​ർ​ഹ​മാ​ണ്​ ഫീ​സ്.

ഒ​രാ​ഴ്ച​ത്തേ​ക്ക്​ 200 ദി​ർ​ഹ​വും ര​ണ്ടാ​ഴ്ച​ത്തേ​ക്ക്​ 300 ദി​ർ​ഹ​വും ഈ​ടാ​ക്കും. ടെ​ർ​മി​ന​ൽ ഒ​ന്നി​ലെ പാ​ർ​ക്കി​ങ്​ ബി, ​ടെ​ർ​മി​ന​ൽ ര​ണ്ട്, മൂ​ന്ന്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ഡി​സ്കൗ​ണ്ട്​ ബാ​ധ​ക​മാ​യി​ട്ടു​ള്ള​ത്. ദു​ബൈ വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര ചെ​യ്യു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക്​ മി​ക​ച്ച യാ​ത്രാ​നു​ഭ​വം സ​മ്മാ​നി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ പു​തി​യ ഡി​സ്കൗ​ണ്ട്​ പ്ര​ഖ്യാ​പി​ച്ച​തെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ദു​ബൈ വി​മാ​ന​ത്താ​വ​ളം വ​ഴി ദീ​ർ​ഘ സ​മ​യ​ത്തേ​ക്ക്​ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ൽ സു​ര​ക്ഷി​ത​മാ​യി വാ​ഹ​നം പാ​ർ​ക്ക്​ ചെ​യ്യാ​ൻ പു​തി​യ നി​ര​ക്കി​ള​വ്​ സ​ഹാ​യ​ക​മാ​കും. സു​ര​ക്ഷി​ത പാ​ർ​ക്കി​ങ്​ സൗ​ക​ര്യ​മാ​ണ്​ ഇ​തി​നാ​യി ദു​ബൈ വി​മാ​ന​ത്താ​വ​ളം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ParkingUAE NewsDubai International Airport
News Summary - Parking for two weeks-Fee concession at Dubai Airport
Next Story