ദുബൈയിൽ വാട്സ്ആപ് വഴി പാർക്കിങ് പണമടക്കാം
text_fieldsദുബൈ: വാട്സ്ആപ്പിലൂടെ പാർക്കിങ് പണമടക്കുന്ന സംവിധാനത്തിന് ദുബൈയിൽ തുടക്കമായി. 97158 8009090 എന്ന നമ്പറിലേക്ക് മെസേജ് അയച്ചാണ് പെയ്മെന്‍റ് നടത്താൻ സാധിക്കുക. എസ്.എം.എസ് വഴി നിലവിൽ ചെയ്യുന്ന ഫോർമാറ്റിൽ തന്നെ വാട്സ്ആപ്പിൽ മെസേജ് അയക്കുകയാണ് വേണ്ടത്. ഡിജിറ്റൽ വാലറ്റിൽനിന്ന് പേയ്മെൻറ് ഈടാക്കുകയും ചെയ്യും. ഇതിലൂടെ പാർക്കിങ് എളുപ്പമാകുമെന്നും എസ്.എം.എസിന് ചെലവാകുന്ന 30 ഫിൽസ് ലാഭിക്കാൻ സാധിക്കുമെന്നും റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അധികൃതർ പറഞ്ഞു. എസ്.എം.എസ് വഴി പെയ്മെന്‍റ് ചെയ്യുന്ന സംവിധാനം തുടർന്നും ഉപയോഗിക്കാം.
ഞായറാഴ്ചയും പൊതു അവധിദിവസങ്ങളിലും ഒഴികെ എല്ലാ ദിവസവും രാവിലെ എട്ടുമുതൽ രാത്രി 10വരെയാണ് പാർക്കിങ്ങിന് ഫീസ് ഈടാക്കുന്നത്. ട്രാഫിക് പിഴകളെക്കുറിച്ചും ഡ്രൈവിങ്, വാഹന ലൈസൻസ് എന്നിവ സംബന്ധിച്ചും താമസക്കാർക്ക് വാട്സ്ആപ് വഴി അന്വേഷിക്കാമെന്ന് ആർ.ടി.എ നേരത്തെ അറിയിച്ചിരുന്നു. വാട്സ്ആപ് വഴിയുള്ള പാർക്കിങ് പേയ്മെൻറ് സംവിധാനം ദുബൈയിൽ പരീക്ഷണ ഘട്ടത്തിലാണെന്ന് ആർ.ടി.എ നേരത്തെ അറിയിച്ചിരുന്നു. ജൈടെക്സിൽ ഇതിന്‍റെ മോഡൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. ഏറ്റവും പുതിയ സംവിധാനങ്ങളൊരുക്കി താമസക്കാർക്ക് സുഖകരമായ ജീവിത സാഹചര്യം ഒരുക്കുകയെന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് സംവിധാനം നടപ്പിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.