ഷാര്‍ജയില്‍ ചിലയിടങ്ങളില്‍ പാര്‍ക്കിങ് സൗജന്യമല്ല
text_fieldsഷാര്‍ജ: റമദാനില്‍ ഷാര്‍ജയിലെ ചിലപ്രധാന ജനവാസ മേഖലകളില്‍ പാര്‍ക്കിങ് സൗജന്യമായിരിക്കുകയില്ല. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് മുമ്പ് പ്രദേശത്ത് പാര്‍ക്കിങുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരിക്കുന്ന ബോഡുകള്‍ കൃത്യമായി വായിച്ച് മനസിലാക്കി വേണം വാഹനങ്ങള്‍ നിറുത്താന്‍. അല്ലാത്തപക്ഷം പിഴ നല്‍കേണ്ടിവരും.
അല്‍ മജാസിലെ എല്ലാ മേഖലകളിലും ഇത്തരം ബോഡുകള്‍ സ്ഥാപിച്ച് നഗരസഭയുടെ പാര്‍ക്കിങ് നിയമങ്ങള്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നമസ്കാര സമയങ്ങളില്‍ പള്ളികളുമായി ബന്ധപ്പെട്ട് കിടക്കുന്ന പെയ്ഡ് പാര്‍ക്കിങ് മേഖലകള്‍ സൗജന്യമായിരിക്കും.
ബാങ്ക് വിളിച്ചതു മുതല്‍ ഒരു മണിക്കൂറായിരിക്കും സൗജന്യം. രാത്രി നമസ്കാരമായ തറാവീഹിെൻറ സമയത്തും സൗജന്യമായി വാഹനങ്ങള്‍ പാര്‍ക്കുചെയ്യാം. എന്നാല്‍ ഇതിനുശേഷം ഇത്തരം മേഖലകളില്‍ വാഹനങ്ങള്‍ നിറുത്തിയിടാന്‍ പണം നല്‍കേണ്ടിവരും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.