അബൂദബിയിൽ സ്ത്രീകൾക്ക് 182 പാർക്കിങ് സ്ഥലങ്ങൾ അനുവദിച്ചു
text_fieldsഅബൂദബി: അബൂദബി എമിറേറ്റിലെ ബഹുനില പാർക്കിങ് കെട്ടിടങ്ങളിൽ സ്ത്രീകൾക്ക് മാത്രമായി 182 പാർക്കിങ് സ്ഥലങ്ങൾ അനുവദിച്ചു.
സ്ത്രീകളുടെ സ്വകാര്യതക്കും സമയലാഭത്തിനുമായാണ് പാർക്കിങ് സ്ഥലങ്ങൾ അനുവദിച്ചതെന്ന് അബൂദബി നഗരസഭ^ഗതാഗത വകുപ്പ് അറിയിച്ചു. ഇൗ പാർക്കിങ് സ്ഥലങ്ങൾ പിങ്ക്, വെള്ള നിറങ്ങളിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.
ഹംദാൻ തെരുവിൽ ലിവ സെൻററിന് പിന്നിൽ 26, കോർണിഷിൽ 18, ഫാത്തിമ ബിൻത് മുബാറക് തെരുവിന് സമീപം ട്രയാനൻ ഹോട്ടലിന് പിന്നിൽ 28, അബൂദബി ആരോഗ്യ അതോറിറ്റിക്ക് പിന്നിൽ 18, ലിവ തെരുവിൽ 26, ഖലീഫ െതരുവിൽ അൽ നൂർ ആശുപത്രിക്ക് പിന്നിൽ 25, അൽ ദാന പ്രദേശത്ത് അബൂദബി തവ്തീൻ കൗൺസിൽ ഒാഫിസിന് പിന്നിൽ 41 എന്നിങ്ങനെയാണ് സ്ത്രീകൾക്ക് സംവരണം ചെയ്ത പാർക്കിങ് സ്ഥലങ്ങൾ.
ഇവ പുരുഷന്മാർ ഉപയോഗിക്കുന്നില്ലെന്ന് മവാഖിഫിെൻറ പരിശോധകർ ഉറപ്പ് വരുത്തും. അനധികൃതമായി പാർക്ക് ചെയ്യുന്നവരുടെ വാഹനം കണ്ടുകെട്ടുമെന്നും 500 ദിർഹം പിഴ ഇൗടാക്കുമെന്നും നഗരസഭ മുന്നറിയിപ്പ് നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.