ദുബൈയിലെ പാർക്കുകൾ ഇനി പഴയ പാർക്കാവില്ല
text_fieldsദുബൈ: ദുബൈ എമിറേറ്റിലുടനീളമുള്ള പൊതു പാർക്കുകളുടെ മുഖം മിനുക്കി സുന്ദരമാക്കാൻ ബൃഹത്തായ പദ്ധതികളുമായ ബ്രാൻഡ് ദുബൈ. ദുബൈ ഗവൺമെൻറ് മീഡിയ ഓഫീസിെൻറയും ദുബൈ മുനിസിപ്പാലിറ്റിയുടെയും ക്രിയേറ്റീവ് വിഭാഗമായ ബ്രാൻഡ് ദുബൈ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം പുറത്തിറക്കിയ ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാനിൽ ഉൾപെടുത്തിയാണ് നഗരത്തിെൻറ മുഖച്ഛായ മാറ്റുന്ന പദ്ധതിയൊരുക്കുന്നത്. സുസ്ഥിര നഗരവികസനത്തിനായി സമഗ്രമായ ഭാവി ഭൂപടം തയ്യാറാക്കി വികസിപ്പിക്കുന്നതിലൂടെ ലോകത്തിലെ ഏറ്റവും മികച്ച നഗരമായി ദുബൈയെ മാറ്റുകയാണ് ലക്ഷ്യമിടുന്നത്. അടുത്ത 50 വർഷത്തേക്ക് രാജ്യത്തിെൻറ കാഴ്ചപ്പാട് അനുസരിച്ച് വിന്യസിച്ചിരിക്കുന്ന മാസ്റ്റർ പ്ലാൻ സ്വദേശികളുടെയും താമസക്കാരുടെയും സന്ദർശകരുടെയും ജീവിതനിലവാരം ഉയർത്തുകയും സന്തോഷം പകരുകയും ലക്ഷ്യമിടുന്നു.
നിവാസികളുടെയും സന്ദർശകരുടെയും എണ്ണത്തിൽ വലിയ വർധനവ പ്രതീക്ഷിക്കുന്നതിനാൽ ദുബൈയിലെ പൊതു പാർക്കുകൾക്കായി നീക്കിവച്ചിരിക്കുന്ന ഹരിതാഭ ഇടങ്ങളുടെയും വിനോദ മേഖലകളും ഇരട്ടിയാക്കാനാണ് പദ്ധതിയൊരുങ്ങുന്നത്. ബ്രാൻഡ് ദുബൈയുമായുള്ള പങ്കാളിത്തത്തിലൂടെ, നഗര സൗകര്യങ്ങളും പ്രകൃതിയും തമ്മിെല സന്തുലിത ബന്ധം നിലനിർത്തിക്കൊണ്ടു തന്നെ പുതിയ പബ്ലിക് പാർക്ക് ഡിസൈനുകൾ ഞങ്ങൾ വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യും.
എമിറേറ്റിന്റെ 2040 അർബൻ മാസ്റ്റർ പ്ലാനിൽ ഉൾപെടുത്തിയിരിക്കുന്ന ഈ സംയുക്ത പ്രോജക്റ്റ് ദുബൈ മുനിസിപ്പാലിറ്റിയുടെ പാർക്കുകളും കമ്മ്യൂണിറ്റി സൗകര്യങ്ങളും നിരന്തരം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തെ പിന്തുണയ്ക്കുകയും സമൂഹത്തിെൻറ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള സന്ദർശകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. ഇമാറാത്തികളുടെയും താമസക്കാരുടെയും സന്ദർശകരുടെയും ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മുനിസിപ്പാലിറ്റിയുടെ താൽപ്പര്യത്തിെൻറ ഭാഗമാണിത്. ആഗോള വിനോദ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ഇത് ദുബൈ നഗരത്തിെൻറ നില ഉയർത്തുമെന്നും
ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി വ്യക്തമാക്കി. എമിറേറ്റിലുടനീളമുള്ള പാർക്കുകൾ പുനർരൂപകൽപ്പന ചെയ്യുന്നതിന് ദുബൈ മുനിസിപ്പാലിറ്റിയുമായി പങ്കാളിയാകുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് ദുബൈ ഗവൺമെൻറ് മീഡിയ ഓഫീസ് ഡയറക്ടർ ജനറൽ മോനാ അൽ മർറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.