വിഭാഗീയ പ്രവർത്തനങ്ങൾ അനുവദിക്കില്ല -പി.എം.എ. സലാം
text_fieldsദുബൈ: പാർട്ടിതീരുമാനങ്ങൾ എക്കാലത്തും പ്രസക്തമാണെന്നും അച്ചടക്കം നടപ്പാക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും വിഭാഗീയ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം. ദുബൈ കെ.എം.സി.സി നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലീഗ് നേതൃത്വം കൈക്കൊണ്ട തീരുമാനങ്ങൾ അംഗീകരിക്കാതെ സ്വന്തം നിലക്ക് സഞ്ചരിച്ചവർക്കെല്ലാം വന്നുചേർന്ന ദുരവസ്ഥ നമ്മുടെ മുന്നിലുണ്ട്. അഭിപ്രായ പ്രകടനങ്ങൾക്ക് സംഘടനക്കകത്ത് അവസരമുണ്ട്. പ്രവർത്തകരെ പാർട്ടി വേണ്ട സമയം വേണ്ടതുപോലെ കേൾക്കുന്നുണ്ട്. വ്യക്തിതാൽപര്യങ്ങൾക്കായി സംഘടനയെ ദുരുപയോഗപ്പെടുത്തുന്നവരെ തിരിച്ചറിഞ്ഞ് ആവശ്യമായ നടപടി സ്വീകരിക്കും. മുസ്ലിം ലീഗിന്റെ നിലപാട് എന്നും കാലികപ്രസക്തമാണ്. അംഗീകരിച്ചും ഉൾക്കൊണ്ടും പ്രവർത്തിക്കാൻ തയാറാവുകയെന്നതാണ് ന്യൂനപക്ഷ-പിന്നാക്ക ജനവിഭാഗത്തിന് ഗുണകരമെന്നും അദ്ദേഹം പറഞ്ഞു.
ആക്ടിങ് പ്രസിഡന്റ് ഇബ്രാഹീം മുറിച്ചാണ്ടി അധ്യക്ഷത വഹിച്ചു. ഒ.കെ. ഇബ്രാഹിം, മുഹമ്മദ് പട്ടാമ്പി, ആവയിൽ ഉമ്മർ ഹാജി, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, ആർ. ശുക്കൂർ, കെ.പി.എ. സലാം, അബൂബക്കർ ഹാജി, ഇസ്മായീൽ അരൂക്കുറ്റി, ഫാറൂഖ് പട്ടിക്കര എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ സ്വാഗതവും സീനിയർ സെക്രട്ടറി അഡ്വ. സാജിത് അബൂബക്കർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.