പിഴയാണെന്നു കരുതി യാത്രക്കാർ, പൂവുമായി ചിരിച്ച് പൊലീസ്
text_fieldsഷാർജ: തിരക്കുള്ള റോഡിൽ വാഹനം നിർത്താൻ പൊലീസ് ആവശ്യപ്പെട്ടാൽ പിഴ ഉറപ്പിക്കുന്നവരാണ് മിക്ക യാത്രക്കാരും. ഷാർജയിലെ തിരക്കേറിയ അൽതാവൂൻ റോഡിൽ വെച്ച് വാഹനം നിർത്താൻ പൊലീസ് ആവശ്യപ്പെട്ടപ്പോൾ തന്നെ അറബ് സ്വദേശിയായ മുഹമ്മദ് മുൽഹം പിഴ ഉറപ്പിച്ചിരുന്നു.
മാസ്ക് ധരിച്ചത് ശരിയാണ്, അമിത വേഗത്തിലല്ല വാഹനം ഓടിച്ചത്, ലൈൻമാറുമ്പോൾ സിഗ്നൽ കൃത്യമായി പ്രവർത്തിപ്പിച്ചതാണ്. വാഹനത്തിെൻറ അടുത്തെത്തിയ പൊലീസുകാരൻ സലാം പറയുകയും സുപ്രഭാതം നേരുകയും ചെയ്തപ്പോൾ ഉള്ളൊന്ന് തണുത്തു. ഇപ്പോ കിട്ടും പിഴ രശീതി എന്ന് നിനച്ചിരിക്കെ പൊലീസ് നീട്ടിയത് മനോഹരങ്ങളായ വർണപ്പൂക്കൾ കൊണ്ട് തീർത്ത ഒരു ബൊക്കയായിരുന്നു.
നിയമങ്ങൾ പാലിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തി അവർക്ക് സന്തോഷം പകരുക എന്ന കാമ്പയിെൻറ ഭാഗമായിട്ടായിരുന്നു ബൊക്ക. ഷാർജ പൊലീസ് മേധാവി മേജർ ജനറൽ സെയിഫ് അൽ സഅരി അൽ ഷംസിയുടെ നിർദേശപ്രകാരമാണ്, വഴിയിൽ സന്തോഷത്തിെൻറ പൂക്കളുമായി പൊലീസ് എത്തിയത്.നിയമം പാലിച്ച് വാഹനം ഓടിച്ച മുപ്പതോളം യാത്രക്കാരെയാണ് പൊലീസ് റോഡരികിൽ ആദരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.