പാസ്പോർട്ട് പുതുക്കൽ: സേവനങ്ങളിൽ നിയന്ത്രണം
text_fieldsദുബൈ: പാസ്പോർട്ട് സേവനങ്ങളിൽ മാറ്റം വരുത്തിയതായി ഇന്ത്യൻ എംബസി അറിയിച്ചു. കാലാവധി കഴിഞ്ഞതും ജുനവരി 31ന് മുമ്പ് കാലാവധി അവസാനിക്കുന്നതോ ആയ പാസ്പോർട്ടുകൾ മാത്രമേ പുതുക്കി നൽകൂ എന്ന് അധികൃതർ വ്യക്തമാക്കി. കോവിഡ് കാലത്ത് കൂട്ടം കൂടുന്നത് ഒഴിവാക്കാനും സാമൂഹിക അകലം ഉറപ്പാക്കാനുമാണ് നടപടി.
എന്നാൽ, അടിയന്തരമായി പുതുക്കേണ്ടവർക്ക് അപേക്ഷ നൽകിയാൽ പരിഗണിക്കും. എമർജൻസി സർവിസ് ആവശ്യമുള്ളവർ ആവശ്യം എന്താണെന്ന് വ്യക്തമാക്കി, രേഖകളുടെ കോപ്പി സഹിതം cons.abudhabi@mea.gov.in എന്ന വിലാസത്തിൽ ഇമെയിൽ അയക്കണം. അപേക്ഷകൻ നേരിട്ട് എത്തണമെന്ന നിബന്ധനയിൽ ഇളവുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. പാസ്പോർട്ട് സേവനകേന്ദ്രങ്ങളിൽ കമ്പനി പി.ആർ.ഒമാർക്ക് ജീവനക്കാരുടെ പാസ്പോർട്ടുകൾ പുതുക്കി നൽകാൻ അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.