അപരിചിതർക്ക് പാസ്പോർട്ട് നൽകരുതെന്ന് കർശന നിർദേശം
text_fieldsദുബൈ: അപരിചിതരായ വ്യക്തികൾക്ക് യാതൊരു കാരണവശാലും പാസ്പോർട്ട് കൈമാറരുതെന്ന് കർശന നിർദേശം. വിമാനത്താവളത്തിൽ ഇറങ്ങിയാൽ പാസ്പോർട്ടും മറ്റ് വസ്തുക്കളും ബന്ധുക്കേളാ സുഹൃത്തുക്കളോ ജോലി ചെയ്യുന്ന കമ്പനികളുടെ പ്രതിനിധികൾക്കോ മാത്രമേ നൽകാവൂ എന്ന് ബർദുബൈ പ്രോസിക്യുട്ടർ ജനറൽ സാമി അൽ ഷംസി ഉണർത്തി.
പുതുതായി ദുബൈയിൽ എത്തുന്നവരിൽ നിന്ന് ഏഷ്യൻ യുവാവ് പാസ്പോർട്ടും പണവും ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ തട്ടിയെടുത്ത കേസിെൻറ പശ്ചാത്തലത്തിലാണ് ഇൗ നിർദേശം. വിമാനത്താവളത്തിൽ എത്തി പരിചയക്കുറവോടെ നിൽക്കുന്ന ആളുകളെ കമ്പനിയുടെ പി.ആർ.ഒ ആണെന്നും സ്വീകരിക്കാൻ എത്തിയതാണെന്നും പരിചയപ്പെടുത്തിയാണ് ഇയാൾ സമീപിക്കുക. പിന്നീട് ഫോണും സിമ്മും വാങ്ങി നൽകാനെന്ന പേരിൽ പാസ്പോർട്ടും വിസ രേഖകളും പണവും വാങ്ങി മുങ്ങും. വിസ കാലാവധി കഴിഞ്ഞ ഇയാൾ അനധികൃതമായാണ് രാജ്യത്ത് തങ്ങുന്നത്. തട്ടിപ്പിനിരയായവർ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ ദുബൈ പൊലീസ് സംഘം നടത്തിയ തെരച്ചിലിലാണ് പ്രതി പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.