നാഇഫിലെ സൂപ്പർമാർക്കറ്റിൽ പട്ടാപ്പകൽ കൊലപാതകം; പ്രതി പിടിയിൽ
text_fieldsദുബൈ: ദേര നാഇഫിലെ ഫ്രജ് മുറാദിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിൽ യുവാവിനെ കുത്തിക്കൊന്നു. പ്രതിയെ സംഭവസ്ഥലത്തുനിന്ന് നിമിഷങ്ങൾക്കകം പൊലീസ് അറസ്റ്റ് ചെയ്തു. അറബ് വംശജനാണ് സ്വന്തം നാട്ടുകാരനെ കുത്തിക്കൊന്നത്.കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടിനാണ് സംഭവം. രണ്ടുപേരും ഒരുമിച്ചാണ് ഷോപ്പിലെത്തിയത്. എന്നാൽ, പുറത്തിറങ്ങാറായപ്പോൾ പ്രതി കൂടെയുണ്ടായിരുന്നയാളെ കുത്തുകയായിരുന്നു.
ഒന്നിലേറെ തവണ കത്തികൊണ്ട് കുത്തി. എല്ലാവരും നോക്കി നിൽക്കെയായിരുന്നു കൊലപാതകം. പട്രോളിങ്ങിനിറങ്ങിയ പൊലീസുകാർ സ്ഥാപനത്തിന് മുന്നിലെ ജനക്കൂട്ടം കണ്ട് വാഹനം നിർത്തി. പൊലീസെത്തിയപ്പോൾ പ്രതി രണ്ടു കൈകളിലും കത്തിയുമായി നിൽക്കുകയായിരുന്നു. അക്രമാസക്തനായി നിന്ന പ്രതിയെ അനുനയിപ്പിച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് നാഇഫ് സ്റ്റേഷനിലെ കോർപറൽ അബ്ദുല്ല അൽ ഹൊസനി പറഞ്ഞു.
പൊലീസുകാരൻ അബ്ദുല്ല നൂർ അൽ ദിനും ഒപ്പമുണ്ടായിരുന്നു. ഇരുവരെയും പൊലീസ് മേധാവി ജനറൽ അബ്ദുല്ല അൽ മറി, നാഇഫ് സ്റ്റേഷൻ ഡയറക്ടർ ഡോ. താരിഖ് തഹ്ലക് എന്നിവർ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.