മഅ്ദനിക്ക് ജാമ്യം ;കോടതി വിധി ആശ്വാസകരം -പി.സി.എഫ്
text_fieldsദുബൈ: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിക്ക് ജാമ്യവ്യവസ്ഥയിൽ സമ്പൂർണ ഇളവ് നൽകിയ കോടതി വിധിയെ പി.സി.എഫ് സ്വാഗതം ചെയ്തു. വർഷങ്ങളായി സമാനതകളില്ലാത്ത നീതിനിഷേധവും നിരവധി രോഗങ്ങളാൽ കടുത്ത ശാരീരിക ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന മഅ്ദനിക്ക് ഈ വിധി ആശ്വാസകരവും നീതി നിഷേധിക്കപ്പെടുന്ന മനുഷ്യർക്ക് ജുഡീഷ്യറിയിൽ വിശ്വാസ്യത വർധിപ്പിക്കുന്നതുമാണെന്നും പി.സി.എഫ് ഗ്ലോബൽ കമ്മിറ്റി അംഗം മുഹമ്മദ് മഅറൂഫ് പ്രസ്താവനയിൽ പറഞ്ഞു.
ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകി കേരളത്തിലേക്ക് മടങ്ങാൻ അനുമതി നൽകിയ സുപ്രീംകോടതി വിധിയെ പി.സി.എഫ് ദുബൈ കമ്മിറ്റിയും സ്വാഗതംചെയ്തു. കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല പൊന്നാനിയുടെ അധ്യക്ഷതയിൽ നടന്ന യോഗം നാഷനൽ കമ്മിറ്റി അംഗം ഇസ്മായിൽ ആരിക്കാടി ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് മഅ്റൂഫ്, റഹീസ് കാർത്തികപ്പള്ളി, ബാദുഷ മുഹ്യിദ്ദീൻ, റഹീം ആലുവ, അഷ്റഫ് ആരിക്കാടി, ബാബു കോഴിക്കര, റാഫി ആറ്റിങ്ങൽ, യൂസുഫ് വെളിയങ്കോട്, ഷംസുദ്ദീൻ കാസർകോട്, മുനീർ നന്നമ്പ്ര, ഷബീർ അകലാട് എന്നിവർ ചർച്ചയിൽ സംബന്ധിച്ചു. സെക്രട്ടറി അമീർ കോഴിക്കര സ്വാഗതവും ശിഹാബ് മണ്ണഞ്ചേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.