വീട്ടിലെത്തി പി.സി.ആർ പരിശോധന; വിളിപ്പുറത്തുണ്ട് 'കരീം'
text_fieldsദുബൈ: വീട്ടിലെത്തി പി.സി.ആർ പരിശോധന നടത്തുന്ന സംവിധാനവുമായി 'കരീം' (Careem). മൊബൈൽ ആപ് വഴി ബുക്ക് ചെയ്താൽ മണിക്കൂറുകൾക്കകം നഴ്സ് വീട്ടിെലത്തും. റസിഡൻസ് വിസയിലുള്ളവർക്കും സന്ദർശകവിസക്കാർക്കും സേവനം ഉപയോഗിക്കാം. 199 ദിർഹമാണ് നിരക്ക്. സമയവും സ്ഥലവും ഉപഭോക്താക്കൾക്ക് തീരുമാനിക്കാം. ദുബൈ ഹെൽത്ത് അതോറിറ്റിയുടെ അംഗീകാരമുള്ള നഴ്സാണ് വീട്ടിലെത്തി പരിശോധന നടത്തുന്നത്.
24 മണിക്കൂറിനകം ഫലം നൽകും. പ്രായമായവർക്ക് ഏറെ ഉപകാരപ്രദമായ നടപടിയാണിത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് കോവിഡ് പരിശോധനാഫലം നിർബന്ധമാണ്. പുറത്തിറങ്ങുന്നത് ഒഴിവാക്കി വീട്ടിൽതന്നെ പരിശോധന നടത്താനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. യു.എ.ഇയിൽ ദിവസവും 2.5 ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ കോവിഡ് പരിശോധനകളാണ് നടത്തുന്നത്. 2000ൽ താഴെ പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.