സമാധാനം തരും പീസ് ലില്ലി
text_fieldsചെടികൾ വളർത്താൻ തുടങ്ങുന്നവർക്ക് പോലും വളർത്തിയെടുക്കാൻ പ്രയാസമില്ലാത്ത ചെടിയാണ് പീസ് ലില്ലി. ഇൻഡോർ ആയി വളർത്തുന്നതാണ് ഉചിതം. ഒരുപാട് സംരക്ഷണം ആവശ്യമില്ലാത്തതിനാൽ ഓഫിസുകളിലും വീടുകളിലും വളർത്തിയെടുക്കാം. എന്നും വെള്ളം ഒഴിക്കണമെന്നില്ല. എന്നാൽ, വെള്ളം കൂടിപ്പോയാൽ ഇലകൾക്കെല്ലാം മഞ്ഞ നിറം വന്ന് ചീഞ്ഞ് പോകും. ഇതിന് മാത്രമല്ല, ഇൻഡോറായി വളർത്തുന്ന എല്ലാ ചെടികൾക്കും മണ്ണ് പരിശോധിച്ച ശേഷം മാത്രെമ വെള്ളം കൊടുക്കാവൂ. സ്പാതിഫൈലം (Spathiphyllum) എന്നാണ് പീസ് ലില്ലിയുടെ ശാസ്ത്രീയ നാമം.
1824ൽ യൂറോപ്പിലാണ് ഈ ചെടി ആദ്യമായി കണ്ടെത്തിയത്. വെള്ള ലില്ലി പൂവ് പോലുള്ള പൂവാണ് ഇതിേൻറത്. ഈ പൂവിനെ സമാധാനത്തിെൻറയും ശാന്തിയുടെയും ചിഹ്നയി കണക്കാക്കുന്നു. ഈ ചെടിക്ക് നെഗറ്റീവ് എനർജി മാറ്റി പോസിറ്റീവ് എനർജി നൽകാൻ കഴിയുെമന്ന് വിശ്വസിക്കുന്നു. ഈ വിശ്വാസത്തിെൻറ പേരിൽ ഈ ചെടി ഓഫിസുകളിലും വീടുകളിലും വളർത്തുന്നവരുമുണ്ട്.
അന്തരീക്ഷ മാലിന്യങ്ങളെ ശുദ്ധക്കരിക്കാൻ പീസ് ലില്ലിക്ക് കഴിയുമെന്നും അതുവഴി അലർജി പോലുള്ളവ ഒഴിവാകുെമന്നും വിശ്വാസമുണ്ട്പൂപ്പലിൽ നിന്ന് മുക്തിനേടാൻ ഈ ചെടി സഹായിക്കുന്നതായും പറയപ്പെടുന്നു. ഒരുപാട് ഈർപ്പം ഉള്ള സ്ഥലങ്ങളായ വാഷ് റൂം, ബാത്ത് റൂം, അടുക്കള എന്നിവിടങ്ങളിലെ ഈർപം വലിച്ചെടുക്കുന്നതിനാൽ പൂപ്പൽ ഒഴിവായിക്കിട്ടുന്നു. ഹ്യൂമിഡിറ്റി ഇഷ്ട്ടപെടുന്ന ചെടിയാണിത്. ഇതിെൻറ ഇലകൾക്ക് കടുംപച്ച നിറമാണ്. പൂക്കൾ ചിലപ്പോൾ ഓഫവൈറ്റോ വെള്ള നിറമോ ആകാം.
എങ്ങിനെ വളർത്താം
ഇല വെച്ചും തണ്ട് വെച്ചും കിളിപ്പിച്ചെടുക്കാം. ഏറ്റവും നല്ലത് വേര് ഭാഗത്തു നിന്നു മാറ്റി വളർത്തുന്നതാണ്. ഇത് എത് സീസണിൽ വേണമെങ്കിലും മാറ്റി വെക്കാം. വെള്ളത്തിലും വളർത്തിയെടിക്കാം. ഇലകൾക്ക് ഓവൽ ഷേപ്പ് ആണ്. ആഴ്ചയിലൊരിക്കൽ ഇലകൾ തുടച്ചു വൃത്തിയാക്കണം.
സാധാരണ ചെടികളുടെ വളം തന്നെയാണ് ഉപയോഗിക്കേണ്ടത്. ഇൻഡോർ ആകുേമ്പാൾ ഗാർഡൻ സോയിൽ, ചകിരിച്ചോറ് തുടങ്ങിയവ ചേർക്കാം. വെള്ള പോട്ടിൽ വെക്കുമ്പോൾ പൂവോട് കൂടി നിക്കുന്നത് കാണാൻ നല്ല ഭംഗിയാണ്.
എല്ലാ വർഷവും വസന്തകാലം ആകുമ്പോൾ റീ പോട്ട് ചെയ്യണം. ഒരുപാട് സൂര്യപ്രകാശം കിട്ടുന്നിടത്തു വെക്കരുത്. ഇലകൾ കരിഞ്ഞു പോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.