Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപീ​ഡി​യാ​ട്രി​ക്...

പീ​ഡി​യാ​ട്രി​ക് ഹെ​മ​റ്റോ​ള​ജി റാ​ക് സ​ഖ​ര്‍ ആ​ശു​പ​ത്രിയിൽ

text_fields
bookmark_border
പീ​ഡി​യാ​ട്രി​ക് ഹെ​മ​റ്റോ​ള​ജി റാ​ക് സ​ഖ​ര്‍  ആ​ശു​പ​ത്രിയിൽ
cancel

സ്തു​ത്യ​ര്‍ഹ​മാ​യ സേ​വ​ന​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ റാ​സ​ല്‍ഖൈ​മ സ​ഖ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പു​തി​യ പീ​ഡി​യാ​ട്രി​ക് ഹെ​മ​റ്റോ​ള​ജി ക്ളി​നി​ക്ക് അ​വ​ത​രി​പ്പി​ച്ച് അ​ധി​കൃ​ത​ര്‍. ര​ക്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രോ​ഗ നി​ര്‍ണ​യം, ചി​കി​ല്‍സ, പ്ര​തി​രോ​ധം എ​ന്നി​വ​യെ​ക്കു​റി​ച്ച വൈ​ദ്യ​ശാ​സ്ത്ര ശാ​ഖ​യാ​ണ് ഹെ​മ​റ്റോ​ള​ജി. ര​ക്ത കോ​ശ​ങ്ങ​ള്‍, ഹീ​മോ​ഗ്ലോ​ബി​ന്‍, പ്രോ​ട്ടീ​നു​ക​ള്‍, അ​സ്ഥി​മ​ജ്ജ, ​േപ്ല​റ്റ്ലെ​റ്റു​ക​ള്‍, ര​ക്ത​ക്കു​ഴ​ലു​ക​ള്‍, പ്ലീ​ഹ തു​ട​ങ്ങി ഹീ​മോ​ഫീ​ലി​യ, സി​ക്കി​ള്‍ സെ​ല്‍ അ​നീ​മി​യ, ത്രോം​ബ​സ് (ര​ക്തം ക​ട്ട​പി​ടി​ക്ക​ല്‍), ര​ക്ത​സ്രാ​വ വൈ​ക​ല്യ​ങ്ങ​ള്‍, ലു​ക്കീ​മി​യ, മ​ള്‍ട്ടി​പ്പി​ള്‍ മൈ​ലോ​മ, ലിം​ഫോ​മ ര​ക്താ​ര്‍ബു​ദ​ങ്ങ​ളു​ടെ ചി​കി​ല്‍സ​യും ഹെ​മ​റ്റോ​ള​ജി​യി​ലു​ള്‍പ്പെ​ടു​ന്നു.

എ​മി​റേ​റ്റ്സ് ഹെ​ല്‍ത്ത് സ​ര്‍വീ​സ​സ് കോ​ര്‍പ്പ​റേ​ഷ​നു​മാ​യി (ഇ.​എ​ച്ച്.​എ​സ്) അ​ഫി​ലി​യേ​റ്റ് ചെ​യ്ത സ​ഖ​ര്‍ ആ​ശു​പ​ത്രി​യി​ലാ​രം​ഭി​ച്ച ഹെ​മ​റ്റോ​ള​ജി ക്ലി​നി​ക്ക് വി​വി​ധ ര​ക്ത​രോ​ഗ​ങ്ങ​ളാ​ല്‍ ബു​ദ്ധി​മു​ട്ടു​ന്ന കു​ട്ടി​ക​ള്‍ക്കും കു​ടും​ബാം​ഗ​ങ്ങ​ള്‍ക്കും ആ​ശ്വാ​സ​മാ​കു​മെ​ന്ന് സ്പെ​ഷ​ലൈ​സ്ഡ് ഹെ​ല്‍ത്ത് കെ​യ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ ഹോ​സ്പി​റ്റ​ല്‍ സെ​ക്ട​ര്‍ ആ​ക്ടി​ങ്​ എ​ക്സി​ക്യു​ട്ടീ​വ്​ ഡ​യ​റ​ക്ട​ര്‍ ഇ​സാം അ​ല്‍ സ​റൂ​നി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

‘ഒൗ​ര്‍ എ​മി​റേ​റ്റ്സ് 2031’ ല​ക്ഷ്യ​ങ്ങ​ള്‍ കൈ​വ​രി​ക്കു​ന്ന​തി​ന് ആ​ശു​പ​ത്രി ന​ല്‍കു​ന്ന ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ള്‍ വി​പു​ല​വും ശ​ക്ത​വു​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ് പു​തി​യ ര​ക്ത രോ​ഗ ക്ലി​നി​ക്കെ​ന്ന് സ​ഖ​ര്‍ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ ഡോ. ​മൊ​ന അ​ല്‍അ​യാ​ന്‍ പ​റ​ഞ്ഞു. കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ പ​രി​പാ​ല​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ഗു​ണ​നി​ല​വാ​രം ഉ​യ​ര്‍ത്തു​ക​യെ​ന്ന​ത്​ സ​ഖ​ര്‍ ആ​ശു​പ​ത്രി​യു​ടെ പ്ര​ഖ്യാ​പി​ത ന​യ​മാ​ണ്. ഈ ​രം​ഗ​ത്ത് സ്ഥാ​പ​നം മു​ന്‍നി​ര​യി​ല​ത്തെ​ണ​മെ​ന്നും മൊ​ന തു​ട​ര്‍ന്നു.

അ​നീ​മി​യ, ത​ല​സീ​മി​യ പോ​ലു​ള്ള പാ​ര​മ്പ​ര്യ പാ​ര​മ്പ​ര്യേ​ത​ര ര​ക്ത രോ​ഗ​ങ്ങ​ളാ​ല്‍ പ്ര​യാ​സ​പ്പെ​ടു​ന്ന കു​ട്ടി​ക​ള്‍ക്ക് മി​ക​ച്ച സേ​വ​നം ന​ല്‍കാ​ന്‍ ക്ളി​നി​ക്ക് പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് സ​ഖ​ര്‍ ആ​ശു​പ​ത്രി പീ​ഡി​യാ​ട്രി​ക് ഹെ​മ​റ്റോ​ള​ജി ആ​ന്‍റ് ഓ​ങ്കോ​ള​ജി ക​ണ്‍സ​ള്‍ട്ട​ന്‍റ് ഡോ. ​സാ​ലി അ​ല്‍നൈം പ​റ​ഞ്ഞു. സി​ക്കി​ള്‍ സെ​ല്‍ അ​നീ​മി​യ, ബീ​ന്‍ അ​നീ​മി​യ, ഹീ​മോ​ഫീ​ലി​യ പോ​ലു​ള്ള ര​ക്ത​സ്രാ​വ രോ​ഗ​ങ്ങ​ള്‍ക്ക് പു​റ​മെ വി​റ്റാ​മി​ന്‍ ബി 12, ​അ​യേ​ണ്‍, ഫോ​ളി​ക് ആ​സി​ഡ് എ​ന്നി​വ​യു​ടെ കു​റ​വ് മൂ​ല​മു​ള്ള വി​ള​ര്‍ച്ച, അ​നീ​മി​യ, ര​ക്താ​ര്‍ബു​ദം തു​ട​ങ്ങി​യ​വ​ക്കു​ള്ള ചി​കി​ല്‍സ​യും ഇ​വി​ടെ ല​ഭി​ക്കും. ഇ.​എ​ച്ച്.​എ​സ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നും വി​വി​ധ ക്ലി​നി​ക്കു​ക​ളി​ല്‍ നി​ന്നും റ​ഫ​ര്‍ ചെ​യ്യു​ന്ന കേ​സു​ക​ളും സ​ഖ​ര്‍ ആ​ശു​പ​ത്രി ഹെ​മ​റ്റോ​ള​ജി ക്ളി​നി​ക്ക് സ്വീ​ക​രി​ച്ച് വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യും ചി​കി​ല്‍സ​യും ല​ഭ്യ​മാ​ക്കു​മെ​ന്നും ഡോ. ​സാ​ലി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pediatric HematologyRak Sakhar Hospital
News Summary - Pediatric Hematology at Rak Sakhar Hospital
Next Story