മനുഷ്യക്കടത്ത് വെബ്സൈറ്റുകൾക്ക് പത്ത് ലക്ഷം ദിർഹം പിഴ
text_fieldsദുബൈ: മനുഷ്യക്കടത്ത് സംഭവങ്ങൾ തടയുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ.
മനുഷ്യക്കടത്തിന് ഉപയോഗിക്കുന്നതിന് വെബ്സൈറ്റുകൾ വികസിപ്പിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നവർക്ക് 10 ലക്ഷം ദിർഹം പിഴചുമത്തുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഓൺലൈൻ കുറ്റകൃത്യങ്ങളും അഭ്യൂഹങ്ങളും ചെറു
ക്കുന്നതിനുള്ള 2021ലെ ഫെഡറൽ നിയമത്തിന്‍റെ പ്രകാരമാണ് കനത്തപിഴ ചുമത്തുകയെന്ന് പ്രോസിക്യൂഷൻ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
മനുഷ്യക്കടത്തിനുവേണ്ടി ഒരു വെബ്സൈറ്റ് രൂപപ്പെടുത്തുകയോ മേൽനോട്ടം വഹിക്കുകയോ അല്ലെങ്കിൽ ഒരു വെബ്സൈറ്റിലോ മറ്റോ ഇത്തരം വിവരങ്ങൾ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവർക്കും നിയമം ബാധകമായിരിക്കും.
തെറ്റിദ്ധരിപ്പിക്കുന്ന വെബ്സൈറ്റുകൾ ഉണ്ടാക്കുന്നതും ഓൺലൈനിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവൃത്തികൾക്കും പിഴചുമത്താൻ നിയമപ്രകാരം സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.