പിഴയും കാലഹരണപ്പെട്ട രജിസ്ട്രേഷനും: വാഹനങ്ങൾക്ക് പൂട്ടിട്ട് ഷാർജ
text_fieldsഷാർജ: ഗതാഗത സംവിധാനങ്ങൾ നിയമത്തിെൻറ വഴിയിലൂടെ സഞ്ചരിച്ചാൽ മതിയെന്നും നിയമം തെറ്റിച്ചാൽ നോക്കി നിൽക്കാതെ ഇടപ്പെടുമെന്നും ഷാർജ നഗരസഭ.
പിഴ അടക്കാതെയും വാഹന രജിസ്ട്രേഷൻ പുതുക്കാതെയും കറങ്ങി നടന്ന 192 വാഹനങ്ങൾ ലോക്ക് ചെയ്തതായി നഗരസഭ പറഞ്ഞു. മൂന്നു മാസത്തിനുള്ളിലാണ് ഇത്രയും വാഹനങ്ങൾക്ക് ലോക്കിട്ടത്.
3000 ദിർഹമോ അതിൽ കൂടുതലോ പിഴ ലഭിക്കുകയും അടക്കാതിരിക്കുകയും ഒരു മാസത്തിനപ്പുറം രജിസ്ട്രേഷൻ കാലഹരണപ്പെടുകയും ചെയ്ത വാഹനങ്ങൾക്ക് പൂട്ടിടുമെന്ന് കഴിഞ്ഞ വർഷം തുടക്കം മുതൽ മുനിസിപ്പാലിറ്റി താക്കീത് നൽകിയിരുന്നു. വാഹനങ്ങൾക്ക് ലോക്കിട്ട വിവരം കൃത്യസമയത്ത് തന്നെ ഉടമകളെ അറിയിക്കുകയും വാഹനങ്ങളിൽ പതിക്കുന്ന നോട്ടീസിൽ കുറ്റകൃത്യത്തിെൻറ സ്വഭാവവും പിഴയും സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്. 48 മണിക്കൂറിനുശേഷം ഉടമയുടെ പ്രതികരണം ലഭിക്കാത്ത പക്ഷം നഗരസഭയുടെ യാർഡിലേക്ക് മാറ്റുമെന്നും മുന്നറിയിപ്പുണ്ട്.
അര ലക്ഷത്തിലധികം പാർക്കിങ്ങുകളാണ് ഷാർജ നഗരത്തിലുള്ളത്. ഇവിടെ നടക്കുന്ന നിയമലംഘനങ്ങൾ നിരീക്ഷിക്കുവാൻ സദാ സമയവും ഉദ്യോഗസ്ഥരുണ്ട്.
ഫോണിൽ നിന്ന് ടെക്സ്റ്റ് സന്ദേശം അയച്ചും പ്രീപെയ്ഡ് കാർഡുകൾ വഴിയും ഇ-വാലറ്റ് വഴിയും പാർക്കിങ് ഫീസ് അടക്കാനുള്ള സൗകര്യമുണ്ട്. വാഹന രജിസ്ട്രേഷൻ നമ്പറും പാർക്കിങ് ആവശ്യമായ മണിക്കൂറും സൂചിപ്പിച്ച് ഉപയോക്താക്കൾക്ക് 5566 ലേക്ക് എസ്.എം.എസ് അയക്കാനും പാർക്കിങ് സമയം പുതുക്കാനും സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.