ഡെലിവറി വാഹനങ്ങളുടെ നിയമലംഘനത്തിന് പിഴ
text_fieldsദുബൈ: കോവിഡ് കാലം ദുബൈ നിരത്തുകളിൽ ഡെലിവറി വാഹനങ്ങളുടെ എണ്ണം വർധിപ്പിച്ചു.ചീറിപ്പായുന്ന ഡെലിവറി ബൈക്കുകളെ നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും നിയമലംഘനങ്ങൾക്ക് പിഴ ഏർപ്പെടുത്തിയിരിക്കയാണ് റോഡ് ഗതാഗത അതോറിറ്റി. നിയമലംഘനത്തിന് ബൈക്ക് ഓടിക്കുന്നയാൾക്ക് 700 ദിർഹം വരെ പിഴചുമത്തും.എന്നാൽ ഡെലിവറി കമ്പനിക്കാണ് കൂടുതൽ പിഴ ചുമത്തുക.
പ്രധാന നിയമലംഘനങ്ങളുടെ പിഴ
അതിവേഗ പാതയിൽ (ഇടത് പാത) ഓടിച്ചാൽ റൈഡർക്ക് 700 ദിർഹം പിഴ.
വേഗം മണിക്കൂറിൽ 100 കിലോമീറ്ററിൽ കൂടിയാൽ സ്ഥാപനത്തിന് 2000 ദിർഹം.
ആർ.ടി.എ അംഗീകരിച്ച ആശയവിനിമയ ഉപകരണങ്ങളോ സംവിധാനമോ ഇല്ലെങ്കിൽ ഓരോ വാഹനത്തിനും 500 ദിർഹം വീതം പിഴ.
ഡെലിവറി വാഹനങ്ങൾ അനധികൃത ആവശ്യങ്ങൾക്കായി
ഉപയോഗിച്ചാൽ 4,000 ദിർഹം പിഴ
ട്രാഫിക്, റോഡ്, പൊതു സുരക്ഷ, ആരോഗ്യ നിയമലംഘനങ്ങൾക്ക് റൈഡർക്ക് 700 ദിർഹം പിഴ
നിരോധിത ഇനങ്ങൾ വിതരണം ചെയ്താൽ റൈഡർക്ക്
700 ദിർഹം പിഴ
ആർ.ടി.എ അനുമതി ഇല്ലാതെ ബൈക്കുകളിൽ പരസ്യങ്ങൾ സ്ഥാപിച്ചാൽ സ്ഥാപനങ്ങൾക്ക് 5,000 ദിർഹം പിഴ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.