പെർഫ്യൂംസ്-ഊദ് എക്സിബിഷന് സമാപനം
text_fieldsഷാർജ: ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ സഹകരണത്തോടെ ഷാർജ എക്സ്പോ സെന്ററിൽ നടന്നു വന്ന ആദ്യ എമിറേറ്റ്സ് പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന് സമാപനം. സന്ദർശകരുടെ എണ്ണവും പങ്കാളിത്തവും കൊണ്ട് പ്രദർശനം ശ്രദ്ധ നേടിയിരുന്നു. ഒമ്പത് ദിവസം നീണ്ടുനിന്ന പ്രദർശനത്തിൽ 500ലധികം പ്രാദേശിക, അന്തർദേശീയ ബ്രാൻഡുകളുടെ പ്രദർശനമാണ് ഒരുക്കിയിരുന്നത്. സുഗന്ധദ്രവ്യ പ്രേമികളെയും വ്യവസായ വിദഗ്ധരെയും ഒരുപോലെ ആകർഷിക്കുന്നതായിരുന്നു എക്സിബിഷൻ. പ്രമുഖ പെർഫ്യൂം നിർമാതാക്കൾ, വ്യാപാരികൾ, പ്രശസ്ത പ്രാദേശിക, അന്തർദേശീയ ബ്രാൻഡുകൾ എന്നിവരുടെ വിപുലമായ പങ്കാളിത്തമുണ്ടായിരുന്നു. ലോകമെമ്പാടുമുള്ള അപൂർവ ഊദും പെർഫ്യൂമുകളും അവതരിപ്പിക്കുന്നതിനൊപ്പം മുൻനിര ഇമാറാത്തി, ഗൾഫ് ഊദ്, ആമ്പർ, ഫെർഫ്യൂമുകളുടെ ഏറ്റവും മികച്ച ശേഖരങ്ങളും പ്രദർശിപ്പിച്ചിരുന്നു.
പ്രഗത്ഭരായ പ്രദർശകരെ ആദരിക്കുന്ന ചടങ്ങിൽ എസ്.സി.സി.ഐ, എക്സ്പോ സെന്റർ ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ്, എസ്.സി.സി.ഐ ഡയറക്ടർ ബോർഡ് സെക്കൻഡ് വൈസ് ചെയർമാൻ വലീദ് അബ്ദുറഹ്മാൻ ബുഖാതിർ, എക്സ്പോ സെന്റർ സി.ഇ.ഒ സെയ്ഫ് മുഹമ്മദ് അൽ മിദ്ഫ, കമേഴ്സ്യൽ ഡയറക്ടർ സുൽത്താൻ ഷത്താഫ് എന്നിവരും മറ്റു പ്രമുഖരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.