പെരിന്തൽമണ്ണ മണ്ഡലം ദുബൈ കെ.എം.സി.സി ഭാരവാഹികൾ
text_fieldsദുബൈ: പെരിന്തൽമണ്ണ മണ്ഡലം ദുബൈ കെ.എം.സി.സി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബു ഹൈൽ കെ.എം.സി.സി ഹാളിൽ ചേർന്ന കൗൺസിൽ മീറ്റിലാണ് 2024- 2027 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്.
അബ്ദുൽ ഗഫൂർ പി.വി വെട്ടത്തൂർ പ്രസിഡന്റും റിയാസ് ചെറുകര ജനറൽ സെക്രട്ടറിയും ശിഹാബ് പുലാമന്തോൾ ട്രഷററുമാണ്. വൈസ് പ്രസിഡന്റുമാരായി സക്കീർ ഹുസൈൻ മേലാറ്റൂർ, ശംസുദ്ദീൻ മണലായ, ജൗഹർ പെരിന്തൽമണ്ണ, നാസർ ടി.പി താഴേക്കോട്, ജോ. സെക്രട്ടറിമാരായി അസ്കർ കാര്യവട്ടം, സൈദലവി ചെറുകര, ഷമീർ ഒടമല, ഷിബിയാസ് കട്ടുപ്പാറ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. റിട്ടേണിങ് ഓഫിസർമാരായ സൈനുദ്ദീൻ പൊന്നാനി, സി.വി. അഷ്റഫ് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ ഉദ്ഘടനം നിർവഹിച്ചു. ദുബൈ കെ.എം.സി.സി നേതാക്കളായ മുസ്തഫ തിരൂർ, കെ.പി.എ. സലാം, ആർ. ഷുക്കൂർ, മലപ്പുറം ജില്ല സെക്രട്ടറി പി.വി. നാസർ, സക്കീർ പാലത്തിങ്ങൽ, അബ്ദുസ്സമദ് ആനമങ്ങാട്, ബഷീർ മലയിൽ, വിവിധ പഞ്ചായത്ത്, മുനിസിപ്പൽ കെ.എം.സി.സി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
സക്കീർ മേലാറ്റൂർ പ്രാർഥനയും ഷിഹാബ് കായങ്കോടൻ സ്വാഗതവും പറഞ്ഞ യോഗത്തിൽ അസ്കർ കാര്യവട്ടം നന്ദിയും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.