Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപെരിന്തൽമണ്ണ സ്വദേശി...

പെരിന്തൽമണ്ണ സ്വദേശി അജ്​മാനിൽ നിര്യാതനായി

text_fields
bookmark_border
പെരിന്തൽമണ്ണ സ്വദേശി അജ്​മാനിൽ നിര്യാതനായി
cancel

അജ്​മാൻ: കുന്നക്കാവ്​ സ്വദേശി അജ്​മാനിൽ കോവിഡാനന്തര ചികിത്സയിലിരിക്കെ മരിച്ചു. കുന്നക്കാവ്​ കാതർതൊടി പരേതനായ രാമചന്ദ്ര​െൻറ മകൻ ജ്യോതി ബാസു (55) ആണ്​ മരിച്ചത്​.

അജ്​മാനിലെ അൽറൂസി ടൈലറിങ്ങിൽ ജോലി ചെയ്​തിരുന്ന ഇദ്ദേഹം കോവിഡ്​ ബാധയെ തുടർന്ന്​ ദുബൈയിലെ കുവൈത്ത്​ ഹോസ്​പിറ്റലിൽ ചികിത്സയിലായിരുന്നു. അഞ്ച്​ ദിവസം മുൻപ്​ കോവിഡ്​ നെഗറ്റിവ്​ ആ​യതാണ്​. ന്യുമോണിയയെ തുടർന്ന്​​ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്​ച പുലർച്ച 12.30ഒാടെയാണ്​ മരിച്ചത്​.

30 വർഷത്തോളമായി യു.എ.ഇയിൽ ജോലി ചെയ്യുന്ന ജ്യോതിബാസു നാല്​ മാസം മുമ്പാണ്​ നാട്ടിൽ വന്ന്​ മടങ്ങിയത്​. മാതാവ്​: ചിന്ന. ഭാര്യ: സീമ (വള്ളിക്കാപ്പറ്റ). മക്കൾ: വിഷ്​ണു, അഞ്​ജന. സഹോദരങ്ങൾ: നളിനി, ഗോവിന്ദൻ, ശകുന്തള, വസന്ത, രാജലക്ഷ്​മി, വിനോദ്​.

മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ​ സ്​പോൺസർ ഖാലിദ്​ അബ്​ദുൽ അസീസ്​ അഹ്​മദ്​ അബ്​ദുല്ല അൽഹജരിയുടെ നേതൃത്വത്തിൽ പ്രവാസി വെൽഫെയർ ഫോറം പ്രവർത്തകരും അലി അഹ്​മദും ചേർന്നാണ്​ നിർവഹിക്കുന്നത്​. തിങ്കളാഴ്​ച രാത്രി എയർ ഇന്ത്യ വിമാനത്തിൽ കരിപ്പൂരിൽ എത്തിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deathnews
News Summary - perinthalmanna native dies at ajman
Next Story