ഗസ്സയിൽ സ്ഥിരം വെടിനിർത്തൽ നടപ്പിലാക്കണം -യു.എ.ഇ
text_fieldsദുബൈ: ഗസ്സയിൽ ഉടൻ സ്ഥിരമായ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് യു.എ.ഇ. ഗസ്സയിലെ എല്ലാ സാധാരണക്കാര്‍ക്കും മാനുഷിക സഹായം ഉറപ്പാക്കണമെന്നും യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല് നഹ്യാന് ആഹ്വാനം ചെയ്തു.
റഷ്യയിലെ കസാനില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ സംസാരിക്കവെയാണ് ഇദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സംഘർഷം ഇല്ലാതാക്കാൻ ദ്വിരാഷ്ട്ര പരിഹാരത്തിലും അന്താരാഷ്ട്ര പ്രമേയങ്ങളിലും വേരൂന്നിയ ഒരു രാഷ്ട്രീയ പ്രക്രിയ ആരംഭിക്കണമെന്ന് ശൈഖ് അബ്ദുല്ല ആവശ്യപ്പെട്ടു.
‘അന്താരാഷ്ട്ര സമാധാനവും സുസ്ഥിരതയും കൈവരിക്കുക എന്നതാണ് പൊതുവായ വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള ഏകമാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു. 20ഓളം ലോക നേതാക്കള്‍ പങ്കെടുത്ത ഉച്ചകോടി 2022ല്‍ യുക്രെയ്ന് സംഘര്‍ഷം ആരംഭിച്ചതിനുശേഷം റഷ്യയിലെ ഏറ്റവും വലിയ നയതന്ത്ര ഫോറം കൂടിയായി.
വ്യാപാരം, നിക്ഷേപം, ഊര്‍ജം, സുസ്ഥിരത, ഗതാഗതം, ജലം, ഭക്ഷ്യസുരക്ഷ എന്നിങ്ങനെ വിവിധ മേഖലകളില്‍ ബ്രിക്സിന്റെ സുഹൃത്തുക്കളുമായുള്ള സഹകരണം ശക്തിപ്പെടുത്തുകയാണ് യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന്.
ഈ സഹകരണം, ‘ആഗോള വെല്ലുവിളികളെ കൂടുതല്‍ ഫലപ്രദമായി അഭിമുഖീകരിക്കാനുള്ള തങ്ങളുടെ കഴിവ് വർധിപ്പിക്കുകയും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവുമായ സാമ്പത്തിക വളര്‍ച്ചക്ക് അടിത്തറയുണ്ടാക്കുകയും ചെയ്യും.
ബ്രിക്സ് രാജ്യങ്ങളുമായും സുഹൃത്തുക്കളുമായും സഹകരിച്ച് ഈ സമീപനം പ്രോത്സാഹിപ്പിക്കുന്നതില്‍ യു.എ.ഇ മുന്നോട്ടുപോകാന്‍ തയാറാണെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിൽ സംഘർഷം ഇല്ലാതാക്കാനും ഇസ്രായേലിന്റെ നിയമലംഘനങ്ങൾ തടയുന്നതിനും രാജ്യാന്തര തലത്തിൽ സുസ്ഥിരമായ നടപടികളുടെ ആവശ്യവും അദ്ദേഹം ഉയർത്തിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.