അധിക അവധി നൽകാൻ സ്വകാര്യ സ്കൂളുകൾക്ക് അനുമതി
text_fieldsഷാർജ: സ്വകാര്യ സ്കൂളുകൾക്ക് അധ്യയന വർഷത്തിൽ അഞ്ച് ദിവസം വരെ അധിക അവധി നൽകാൻ ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി (എസ്.പി.ഇ.എ) അനുവദിച്ചു.
ഏഷ്യൻ, വിദേശ പാഠ്യപദ്ധതി വാഗ്ദാനം ചെയ്യുന്ന സ്വകാര്യ സ്കൂളുകൾക്ക് റെഗുലേറ്ററി ബോഡി അധിക അവധി നൽകുമെന്ന് എസ്.പി.ഇ.എ ഡയറക്ടർ അലി അൽ ഹൊസാനി പറഞ്ഞു. സ്വകാര്യ സ്കൂളുകളിലെ വേനൽക്കാല അവധി ജൂലൈ ഒന്നിന് ആരംഭിക്കും.ഈ സ്കൂളുകളിൽ കുറഞ്ഞത് 182 ദിവസം അധ്യയനം നടത്തണം. വാർഷിക കലണ്ടറിൽ അവരുടെ പ്രവൃത്തിദിവസങ്ങൾ 182 ദിവസത്തിൽ കൂടുതൽ വർധിപ്പിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ എസ്.പി.ഇ.എയുടെ മുൻകൂർ അനുമതി തേടണം.
അധ്യാപകർക്കും അഡ്മിനിസ്ട്രേറ്റിവ് സ്റ്റാഫുകൾക്കുമുള്ള അവധിക്കാലം എസ്.പി.ഇ.എ തീരുമാനിക്കുമെന്ന് അൽ ഹൊസാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.