Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്മാർട്ട് ട്രാവലിന്​...

സ്മാർട്ട് ട്രാവലിന്​ ചാർട്ടേർഡ് വിമാന അനുമതി 

text_fields
bookmark_border
സ്മാർട്ട് ട്രാവലിന്​ ചാർട്ടേർഡ് വിമാന അനുമതി 
cancel

ദുബൈ: യു.എ.ഇയിലെ മുൻനിര ട്രാവൽ ഗ്രൂപ്പായ സ്​മാർട്ട്​ ട്രാവലിന്​ കണ്ണൂർ വിമാനത്താവളത്തിലേക്ക്​ 10 ചാർ​ട്ടേഡ്​ വിമാനങ്ങൾ സർവീസ്​ നടത്താൻ അനുമതി ലഭിച്ചു. പൊതു നന്മ ലക്ഷ്യമാക്കി ഏറ്റവും ചുരുങ്ങിയ ചിലവിൽ വിമാനങ്ങൾ ഒാപ്പറേറ്റ്​ ചെയ്യാനാണ്​ ലക്ഷ്യമിടുന്നതെന്ന്​ സ്മാർട്ട് ട്രാവൽസ് എം .ഡി അഫി അഹ്മദ് അറിയിച്ചു . ഭക്ഷണവും സുരക്ഷ കിറ്റുകളും റാപ്പിഡ് ടെസ്റ്റുമടക്കം 1000 ദിർഹമിൽ താഴെ വരുന്ന രീതിയിൽ യാത്ര സാധ്യമാക്കുവാൻ ശ്രമങ്ങൾ നടത്തി വരികയാണ്​. ഈ തുകക്ക് ഉള്ളിൽ ഒതുക്കാൻ ചർച്ചകൾ നടക്കുകായാണെന്നും അഫി അഹ്മദ് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ സംഘടനകളും സ്വകാര്യ ട്രാവൽ ഏജൻസികളും സർവീസ് നടത്തിയെങ്കിലും ചാർ​ട്ടേഡ് വിമാനങ്ങൾക്ക്​ മുഖ്യമന്ത്രി നിർദേശിച്ച ​വന്ദേഭാരത്​ നിരക്കിനേക്കാൾ കൂടുതലായിരുന്നു. എന്നാൽ, വർഷങ്ങളായി നിരവധി ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തിയ അനുഭവ സമ്പത്ത്​ പ്രയോജനപ്പെടുത്തി ഏറ്റവും കുറഞ്ഞ നിരക്കിൽ വിമാനം സാധ്യമാക്കാമെന്ന് അഫി അവകാശപ്പെടുന്നു.

വിമാന കമ്പനികളുമായുള്ള വളരെ മികച്ച രീതിയിൽ വില പേശൽ നടത്തിയാലേ  ഏറ്റവും കുറഞ്ഞ ചിലവിൽ വിമാനങ്ങൾ വാടകക്ക് എടുക്കാൻ സാധിക്കൂ.
യു.എ.ഇയിൽ ലോക്ക് ഡൗണിന്​ തൊട്ടു മുമ്പുള്ള ദിവസങ്ങളിൽ വിസിറ്റ് വിസ പുതുക്കേണ്ട അത്യാവശ്യക്കാർക്കായി  സ്മാർട്ട് ട്രാവൽ  ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കിയത് യു.എ.ഇയിലെ പ്രാദേശിക മാധ്യമങ്ങളിൽ അടക്കം വാർത്തയായിരുന്നു. അന്ന് 1800  ലധികം പേരാണ് ഈ സേവനം ഉപയോഗിച്ചത്.

ചാർട്ടേർഡ് വിമാന നിരക്ക് ഈ രീതിയിൽ കുറയുകാണെങ്കിൽ  പ്രതിസന്ധിയിലായിരിക്കുന്ന പതിനായിരക്കണക്കിന് പ്രവാസികൾക്ക്​ പ്രയോജനകരമാവും. യു.എ.ഇയിലെ ദേശിയ  എയർലൈനുകളെയാണ് താൻ സർവീസിന് വേണ്ടി ഒരുക്കുന്നതെന്നും  അഫി അഹമ്മദ് ചൂണ്ടിക്കാട്ടി. ലോക്ക് ഡൗൺ ആരംഭിച്ച ഘട്ടത്തിൽ തന്നെ വി​േദശത്ത്​ കുടുങ്ങിയ ഇന്ത്യക്കാർക്ക്​ തിരിച്ചെത്താൻ   ചാർട്ടഡ് വിമാനങ്ങൾക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട്  അഫി അഹ്മദ് രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightmalayalam newssmart travelpravsi return
News Summary - permit for flight
Next Story