Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമി​ന്നി​ത്തി​ള​ങ്ങും...

മി​ന്നി​ത്തി​ള​ങ്ങും ഉ​ൽ​ക്ക​ക​ൾ കാ​ണാം; പെ​ഴ്സീ​ഡ്സ് ഉ​ൽ​ക്കാ​വ​ർ​ഷം 12ന്

text_fields
bookmark_border
Maleeha  Archaeological Centre
cancel
camera_alt

ഉ​ൽ​ക്കാ​വ​ർ​ഷം നി​രീ​ക്ഷി​ക്കാ​ൻ ഷാ​ർ​ജ മ​ലീ​ഹ ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സെ​ന്റ​റി​ലെ ഒ​രു​ക്കം

​ഷാ​ർ​ജ: വ​ർ​ഷ​ന്തോ​റും ആ​കാ​ശ​വി​സ്മ​യം തീ​ർ​ത്തെ​ത്തു​ന്ന പെ​ഴ്സീ​യ​ഡ് ഉ​ൽ​ക്ക​മ​ഴ കാ​ണാ​ൻ വാ​ന​നി​രീ​ക്ഷ​ക​രെ​യും സ​ഞ്ചാ​രി​ക​ളെ​യും ക്ഷ​ണി​ച്ച് ഷാ​ർ​ജ മ​ലീ​ഹ ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സെ​ന്റ​ർ. പെ​ഴ്സീ​ഡ്സ് ഉ​ൽ​ക്കാ​വ​ർ​ഷം ഈ​മാ​സം 12ന് ​ദൃ​ശ്യ​മാ​കു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. മ​ലീ​ഹ മ​രു​ഭൂ​മി​യി​ൽ മ​നോ​ഹ​ര​മാ​യ മ​ല​നി​ര​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ക്യാ​മ്പ് സൈ​റ്റി​ൽ വൈ​കു​ന്നേ​രം ഏ​ഴു മു​ത​ൽ രാ​ത്രി ഒ​രു മ​ണി​വ​രെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ക. അ​ത്യാ​ധു​നി​ക ടെ​ലി​സ്കോ​പ്പു​ക​ളി​ലൂ​ടെ വാ​ന​നി​രീ​ക്ഷ​ണം ന​ട​ത്താ​നു​ള്ള സൗ​ക​ര്യം ഇ​വി​ടെ​യു​ണ്ടാ​വും.

ഉ​ൽ​ക്കാ​വ​ർ​ഷ​ത്തി​ന്റെ പാ​ര​മ്യ​ത്തി​ൽ മ​ണി​ക്കൂ​റി​ൽ നൂ​റ് ഉ​ൽ​ക്ക​ക​ൾ വ​രെ ആ​കാ​ശ​ത്ത് ദൃ​ശ്യ​മാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഉ​ൽ​ക്കാ​വ​ർ​ഷ നി​രീ​ക്ഷ​ണ​ത്തി​നു പു​റ​മെ, പ്രാ​യ​ഭേ​ദ​മ​ന്യേ പ​ങ്കെ​ടു​ക്കു​ന്ന​വ​രെ​യെ​ല്ലാം ആ​ക​ർ​ഷി​ക്കാ​ൻ പാ​ക​ത്തി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന വേ​റെ​യും വി​ശേ​ഷ​ങ്ങ​ൾ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കു​ന്നു​ണ്ട്. വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ൽ​ക്കാ​വ​ർ​ഷ​ത്തെ​ക്കു​റി​ച്ച പ്ര​ത്യേ​ക പ്ര​സ​ന്റേ​ഷ​ൻ, അ​തി​ഥി​ക​ൾ​ക്ക് പ​ങ്കാ​ളി​ക​ളാ​വാ​ൻ ക​ഴി​യു​ന്ന ക്വി​സ് മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യോ​ടൊ​പ്പം ദൂ​ര​ദ​ർ​ശി​നി​യി​ലൂ​ടെ ച​ന്ദ്ര​നെ​യും ഗ്ര​ഹ​ങ്ങ​ളെ​യും കാ​ണാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ടാ​വും. ആ​സ്ട്രോ ഫോ​ട്ടോ​ഗ്ര​ഫി​യി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച മ​ലീ​ഹ​യി​ലെ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​നു​മാ​വും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ബു​ക്കി​ങ്ങി​നും +971 6 802 1111 എ​ന്ന ഫോ​ൺ ന​മ്പ​റി​ലോ mleihamanagement@discovermleiha.ae എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലോ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E newsPerseids meteor yearMaleeha Archaeological Centre
News Summary - Perseids meteor year
Next Story