പെസ്റ്റ് അണ്ടർ കൺട്രോൾ !!
text_fields'അതൊരു കുഞ്ഞൻ പാറ്റയല്ലേ, ആർക്കും ശല്യമില്ലല്ലോ' എന്നതാണ് പല ഹോട്ടലുകാരുടെയും മനോഭാവം. പാറ്റയുണ്ടാക്കുന്ന പൊല്ലാപ്പുകളെ കുറിച്ച് അറിയാത്തതിനാലാണ് ഇവയെ അടുക്കളയിൽ വിഹരിക്കാൻ വിടുന്നത്. അടുക്കളയുടെ അവകാശികൾ തങ്ങളാണെന്ന ഭാവത്തോടെ പാറ്റയും അമിത സ്വാതന്ത്ര്യം എടുക്കുേമ്പാൾ ഒന്നോർക്കണം, ആ പാറ്റ വീഴുന്നത് നിങ്ങളുടെ കഞ്ഞിയിൽതന്നെയാണെന്ന്.
പാറ്റ മാത്രമല്ല, എലിയും എട്ടുകാലിയും ഈച്ചയും ഉറുമ്പും കൊതുകുമെല്ലാം നിങ്ങളുടെ കഞ്ഞികുടി മുട്ടിക്കാൻ പോന്ന ജീവികളാണ്. നിശബ്ദമായ രാത്രിയിൽ അടുക്കളയിൽ പോയി ലൈറ്റിട്ടാൽ കാണാം ഇവയുടെ സഞ്ചാര ലോകം.
ദുബൈ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ പരിശോധനക്കെത്തുേമ്പാൾ അടുക്കളയുടെ മൂലയിലൂടെ കുഞ്ഞൻ എലി പാഞ്ഞുപോയാൽ ചിലപ്പോൾ ഹോട്ടൽ തന്നെ അടച്ചുപൂേട്ടണ്ടി വരും. എലിയേ പേടിച്ച് ഇല്ലം ചുടുകയല്ല ചെയ്യേണ്ടത്, എലി വരാതിരിക്കാൻ സൂക്ഷിക്കുകയാണ് വേണ്ടത്. ദുബൈ മുനിസിപ്പാലിറ്റി മുന്നോട്ടുവെക്കുന്ന പെസ്റ്റ് കൺട്രോൾ നയങ്ങൾ കൃത്യമായി നടപ്പാക്കിയാൽ കീടങ്ങളെല്ലാം പമ്പ കടക്കും. ഈ നയങ്ങൾ അനുസരിച്ചാൽ രണ്ടുണ്ട് ഗുണം. ഒന്ന് കീടങ്ങളെ അകറ്റിനിർത്താം, രണ്ട് ശിക്ഷാനടപടികളിൽ നിന്ന് ഒഴിവാകാം.
വാഷ്ബേസിനിലും പാത്രത്തിനിടയിലും പേപ്പറുകൾക്കടിയിലുമായിരിക്കും ഇവ ഒളിച്ചിരിക്കുക. മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരെത്തി പേപ്പറും പാത്രങ്ങളും നീക്കുേമ്പാൾ തുടങ്ങും ഇവയുടെ പരക്കം പാച്ചിൽ. എവിടുന്നു വന്നു ഇതെല്ലാം എന്നാലോചിച്ച് മൂക്കത്ത് വിരൽവെച്ച് നിൽക്കുേമ്പാൾ പിഴ അടിച്ച് കൈയിൽ കിട്ടിയിട്ടുണ്ടാവും. ഉപഭോക്താക്കൾ പരാതി നൽകിയാലും ഹോട്ടൽ ഉടമ കുടുങ്ങും. നിർഭാഗ്യമെന്ന് പറയെട്ട, പലരും ചടങ്ങിന് വേണ്ടിയും മുനിസിപ്പാലിറ്റിയുടെ കണ്ണിൽ പൊടിയിടാനുമാണ് 'പെസ്റ്റ് കൺട്രോൾ' കരാർ ഉണ്ടാക്കുന്നത്. പിടിക്കപ്പെട്ടാൽ അടക്കേണ്ട പിഴയെ കുറിച്ചോ വൃത്തിയില്ലായ്മ മൂലം ഉണ്ടാകുന്ന നഷ്ടങ്ങളെ കുറിച്ചോ ഇവർക്ക് യാതൊരു ധാരണയുമില്ല.
മലിനജലം, ഓട, അഴുക്ക് തുടങ്ങിയ സ്ഥലങ്ങളിലെ മാലിന്യം പേറുന്ന പാറ്റ ഉൾപെടെയുള്ള കീടങ്ങൾ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ചെറുതല്ല. കോളറ, വയറിളക്കം, മഞ്ഞപ്പിത്തം എന്നിവയുടെ അണിയറയിൽ ഇത്തരം കീടങ്ങളാണ്. സ്ഥാപന ഉടമയും ജീവനക്കാരും കഴിക്കുന്നത് ഈ ഭക്ഷണമാണെന്നും ഓർമ വേണം.
കീടങ്ങളെ ഓടിക്കാം
●വ്യവസായ ഉദ്ദേശത്തോടുകൂടി നടത്തുന്ന എല്ലാ അടുക്കളകളും കീടങ്ങളെ നിയന്ത്രിക്കുന്നതിനായി (പെസ്റ്റ് കൺട്രോൾ) ദുബൈ മുനിസിപ്പാലിറ്റിയുടെ അംഗീകൃത സ്ഥാപനവുമായി കരാർ ഉണ്ടാക്കണം. അവർ രണ്ടു തവണയെങ്കിലും സന്ദർശിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യണം.
●അംഗീകൃത പെസ്റ്റ് കൺട്രോൾ സ്ഥാപനങ്ങളുടെ പട്ടിക മുനിസിപ്പാലിറ്റി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്
●അംഗീകൃതമല്ലാത്ത സ്ഥാപനങ്ങളുമായുണ്ടാക്കുന്ന കരാറിന് സാധുതയില്ല
●മുനിസിപ്പാലിറ്റിയുടെ പരിശോധന സമയത്ത് എലിയെയോ എലിയുണ്ടെന്നു വരുത്തുന്ന അടയാളങ്ങളോ കണ്ടെത്തിയാൽ സ്ഥാപനം അടച്ചുപൂേട്ടണ്ടി വരും. വൻ തുക പിഴ വേറെയും.
●എലി, പാറ്റ, ഈച്ച തുടങ്ങിയവ ഉള്ള സ്ഥാപനങ്ങളെ ഉപഭോക്താക്കൾ കൈയൊഴിയും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.