പെട്രോൾ വില കൂടി, ഡീസൽ കുറഞ്ഞു
text_fieldsദുബൈ: മേയ് മാസത്തിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചപ്പോൾ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് നേരിയ വർധന. മേയ് ഒന്നു മുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.16 ദിർഹമാണ് നിരക്ക്. ഏപ്രിലിൽ ഇത് 3.01 ദിർഹമായിരുന്നു. സ്പെഷൽ 95 പെട്രോളിന് 3.05 ദിർഹമാണ് പുതിയ നിരക്ക്. കഴിഞ്ഞ മാസം ഇത് 2.90 ദിർഹമായിരുന്നു.
ഏപ്രിലിൽ 2.82 ദിർഹമായിരുന്ന ഇ-പ്ലസ് 91 പെട്രോളിന് 2.97 ദിർഹമായാണ് നിരക്ക് വർധിച്ചത്. എന്നാൽ, ഡീസലിന് വിലയിൽ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം 3.03 ദിർഹമായിരുന്ന ഡീസലിന് മേയിൽ 2.91 ദിർഹമാണ് നിരക്ക്.
തുടർച്ചയായി രണ്ട് മാസത്തെ വർധനക്ക് ശേഷം ഏപ്രിലിൽ ഇന്ധന വില ലിറ്ററിന് 8 ഫിൽസ് വീതം കുറച്ചിരുന്നു.ഊർജ മന്ത്രാലയത്തിന് കീഴിലെ ഇന്ധനവില നിർണയ സമിതിയാണ് യു.എ.ഇയിൽ എല്ലാമാസവും ഇന്ധനവില പുതുക്കിനിശ്ചയിക്കുന്നത്.
പുതിയ നിരക്ക് പ്രകാരമാണ് തിങ്കളാഴ്ച മുതൽ രാജ്യത്ത് പെട്രോളും ഡീസലും ലഭിക്കുക. ഡീസൽ വില കുറഞ്ഞത് അവശ്യസാധനങ്ങളുടെ വില കുറയാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ. വിവിധ എമിറേറ്റുകളിലെ ടാക്സി നിരക്കുകളിലും നേരിയ മാറ്റമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.