യു.എ.ഇയിൽ നാളെ മുതൽ െപട്രോൾവില കുറയും
text_fieldsഅബൂദബി: യു.എ.ഇയിൽ ബുധനാഴ്ച മുതൽ പെട്രോൾ വില നാല് ശതമാനത്തിലധികം കുറയും. അതേസമയം, ഡീസൽ വിലയിൽ നേരിയ വർധനയുണ്ടാകും.
സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.03 ദിർഹമായിരിക്കും നവംബറിലെ വിലയെന്ന് യു.എ.ഇ ഉൗർജ മന്ത്രാലയം അറിയിച്ചു. 2.12 ദിർഹമായിരുന്നു ഒക്ടോബറിലെ വില. 4.25 ശതമാനമാണ് കുറഞ്ഞത്. സ്പെഷൽ 95 പെട്രോൾ ലിറ്ററിന് 4.48 ശതമാനം വില കുറയും. 2.01 ദിർഹത്തിൽനിന്ന് 1.92 ദിർഹമായാണ് കുറയുന്നത്. ഇ പ്ലസ് പെട്രോൾ ലിറ്ററിന് 1.94 ദിർഹമായിരുന്നത് 1.85 ദിർഹമായാണ് കുറയുക. 4.64 ശതമാനമാണ് ഇ പ്ലസ് വിലയിൽ കുറവുണ്ടാവുക. എന്നാൽ, ഡീസൽവില 0.5 ശതമാനം വർധിക്കും. ലിറ്ററിന് 2.11 ദിർഹമായിരിക്കും നവംബറിലെ ഡീസൽ വില.
രണ്ട് വർഷത്തോളമായി യു.എ.ഇയിലെ ഇന്ധനവില വിപണി വിലയിലെ ഏറ്റക്കുറച്ചിലിനെ ആശ്രയിച്ചാണിരിക്കുന്നത്. ബെഞ്ച്മാർക്ക് വിലയെ അടിസ്ഥാനമാക്കി രാജ്യത്തെ എണ്ണവില നിശ്ചയിക്കാൻ ഉൗർജ മന്ത്രാലയം തീരുമാനിച്ചത് മുതലാണിത്. അതേസമയം, ആഗോള എണ്ണ വിപണിയിൽ ക്രൂഡ് ഒായിൽ വില രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയ സാഹചര്യത്തിലാണ് ഇപ്പോൾ രാജ്യത്ത് പെട്രോൾ വില കുറഞ്ഞിരിക്കുന്നത്. ബാരലിന് 60 യു.എസ് ഡോളറാണ് ആഗോള വിപണിയിൽ ക്രൂഡ് ഒായിൽ വില.
2015 പകുതിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. എണ്ണ ഉൽപാദനം കുറച്ച നടപടി തുടരാൻ നവംബറിൽ നടക്കുന്ന യോഗത്തിൽ ഒപെക് തീരുമാനമെടുക്കുേമ്പാൾ സൗദി അറേബ്യയുടെ പിന്തുണയുണ്ടാവുമെന്ന് സൗദി കിരീടാവകാശി സൂചിപ്പിച്ചതോടെയാണ് ക്രൂഡ് ഒായിൽ വില വർധിച്ചത്. കുർദുകളും ഇറാഖും തമ്മിലുള്ള സംഘർഷം കാരണം ഇറാഖിന് കൂടുതൽ എണ്ണ വിപണിയിലെത്തിക്കാൻ കഴിയില്ലെന്ന ആശങ്കയും വിലവർധനക്ക് കാരണമായി. അടുത്ത വർഷം എണ്ണവില ബാരലിന് ശരാശരി 56 ഡോളർ ആയിരിക്കുമെന്നാണ് ലോകബാങ്ക് പ്രവചിക്കുന്നത്. ഇൗ വർഷത്തെ ശരാശരി 53 ഡോളറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.